9/11 പുതിയ അധ്യായമായിരുന്നു; കോവിഡ്19 പുതിയ പുസ്തകം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

കോവിഡ്19 ലോകത്തിൻറെ ഘടന മാറ്റിയെഴുതുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആഗോളതലത്തില്‍ വൈറസ് രണ്ടു മേഖലകളിൽ പ്രധാനമായും ബാധിച്ചു. ആരോഗ്യതലത്തിലും ആഗോളസാമ്ബത്തിക ഘടനയിലും. ആഗോളവത്കരണത്തിൻറെ തന്ത്രപ്രധാന കേന്ദ്രങ്ങളിലായിരുന്നു കോവിഡ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
കോവിഡിനു ശേഷം പുതിയ ലോകക്രമമുണ്ടാകുമെന്നും വിശ്വസിക്കുന്നു. ആളുകള്‍ പറയുന്നു 9/11 പുതിയ അധ്യായമായിരുന്നുവെന്ന്. എന്നാല്‍ കോവിഡ്19 പുതിയ പുസ്തകമാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























