അമ്മ തളർന്നു കിടപ്പിലാണ്; സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെ തെരുവിലേക്ക് ; ഭിക്ഷ യാചിച്ചെത്തിയ യുവതിയെ ജീവിതത്തിലേക്ക് കൂട്ടി യുവാവ്; കോവിഡ് കാലത്തും ഹൃദയം നിറയുന്ന കാഴ്ച

കോവിഡ് കാലത്ത് നന്മകളുടെ കാഴ്ചകൾ വറ്റുന്നില്ല. ഒരിടത്ത് സ്വത്തിനും പണത്തിനും വേണ്ടി സ്വന്തം ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊന്ന വാർത്തയുടെ നടുക്കത്തിലാണ് നാം.ഈ സമയത്തു മനസിന് സന്തോഷം പകരുന്ന മറ്റൊരു വാർത്തയാണ് ഉത്തര പ്രാദേശില്നിന്നുംനമ്മളെ തെയ്‌ഡിയെത്തുന്നത്
ഭി ക്ഷ യാചിച്ചിരുന്ന യുവതിയെ ജീവിതത്തിലേക്കു ചേർത്തുപിടിച്ച് യുവാവ്. തെരുവിൽ ആഹാരം നൽകാനെത്തിയപ്പോഴാണ് അനിൽ ഭിക്ഷ യാചിക്കുന്ന നീലത്തെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ പ്രണയത്തിലാവുകയും വിവാഹിത്തിലെത്തുകയുമായിരുന്നു. ഉത്തർപ്രദേശിലെ കാൺപുരിലെ ബുദ്ധ ആശ്രമത്തിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ തെരുവിൽ കഴിയുന്നവര്‍ക്ക് ആഹാരം നൽകാൻ മുതലാളിക്കൊപ്പം എത്തിയപ്പോഴാണ് ഡ്രൈവറായ അനിൽ ഭിക്ഷ യാചിക്കുന്ന നീലത്തെ കാണുന്നത്. ഏതാനും ദിവസങ്ങൾ നീലത്തിന് അനിൽ ആഹാരം നല്‍കി. ഒരോ ദിവസവും നീലത്തിന്റെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. അച്ഛൻ നേരത്തെ മരിച്ചു. അമ്മ തളർന്നു കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതോടെയാണു തെരുവിലെത്തിയത്. നീലത്തിന്റെ കഥയറിഞ്ഞ് അനിൽ ആശ്വസിപ്പിച്ചു. ഇവർക്കിടയിലെ സൗഹൃദം പതിയെ പ്രണയമായി മാറി.
ഇനി മുതല്‍ ഭിക്ഷയെടുക്കേണ്ടെന്നും ഒന്നിച്ച് ജീവിക്കാമെന്നും അനിൽ ഒരു ദിവസം നീലത്തോടു പറഞ്ഞു. തന്റെ ആഗ്രഹം മുതലാളിയോടും അനില്‍ വെളിപ്പെടുത്തി. അദ്ദേഹം അനിലിന്റെ അച്ഛനോട് സംസാരിച്ച് സമ്മതം വാങ്ങി. അങ്ങനെ നീലത്തിനെ അനിലിന്റെ ജീവിതത്തിലേക്ക് തെരുവിൽ നിന്നും കൈ പിടിച്ചുയർത്തി അനിൽ
https://www.facebook.com/Malayalivartha
























