അടുത്ത 12 മുതൽ 18 മാസം വരെ കോവിഡ് നമുക്കൊപ്പം ; ജനസംഖ്യക്ക് ആനുപാതികമായി 60 കോടി വാക്സിൻ ഡോസുകൾ എങ്ങനെ ശേഖരിക്കാമെന്നത് സംബന്ധിച്ച് ഇന്ത്യ ഇപ്പോൾ ആസൂത്രണം ചെയ്തു തുടങ്ങണമെന്ന് ആശിഷ് ഝാ

ലോകം ഒന്നടങ്കം ഉറ്റുനോക്കുന്നത് കോവിഡ് എന്ന മഹാമാരിയെ ഈ ഭൂലോകത്തുനിന്നു തന്നെ ആട്ടിപായിക്കാനുള്ള ആ ആയുധത്തിനായാണ്. അതുകൊണ്ടുതന്നെ രാജ്യങ്ങൾ വാക്സിൻ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ്. അടുത്ത 12 മുതൽ 18 മാസം വരെ കോവിഡ് നമുക്കൊപ്പമുണ്ടാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ഹാർവാർഡ് സർവകലാശാല പ്രഫസറുമായ ആശിഷ് ഝായുടെ വെളിപ്പെടുത്തലിനെ രാജ്യം ഉറ്റുനോക്കുകയാണ്.
അടുത്ത വർഷത്തോടെ കോവിഡിന് വാക്സിൻ തയാറാകും എന്നാണ് ഝാ പറയുന്നത് . ജനസംഖ്യക്ക് ആനുപാതികമായി 60 കോടി വാക്സിൻ ഡോസുകൾ എങ്ങനെ ശേഖരിക്കാമെന്നത് സംബന്ധിച്ച് ഇന്ത്യ ഇപ്പോൾ ആസൂത്രണം ചെയ്തു തുടങ്ങണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ആഗോള മഹാമാരികളെ ഇനിയും അഭിമുഖീകരിച്ചുകൊണ്ടിരിക്കും എന്നദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് അവസാനത്തേതായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വാക്സിനുകൾ പ്രതീക്ഷ നൽകുന്നുണ്ട്. യു.എസ്, ചൈനീസ്, ഒാക്സ്ഫഡ് എന്നിവിങ്ങളിൽ വികസിപ്പിക്കുന്നവയാണവ. അതിൽ ഏതു വാക്സിനാകും ഫലപ്രദമാകുകയെന്ന് പറയാൻ കഴിയില്ല. ചിലപ്പോൾ എല്ലാം, അല്ലെങ്കിൽ ഒരെണ്ണമെങ്കിലും. പക്ഷേ, അടുത്തവർഷം കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ തയാറാകുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. അതിനാൽ വാക്സിൻ ഫലപ്രദമായാൽ അവ എങ്ങനെ ശേഖരിക്കാമെന്നത് സംബന്ധിച്ച പദ്ധതിയിൽ ഇന്ത്യ ഇപ്പോൾ മുതൽ ശ്രദ്ധ നൽകണം എന്നും ഝാ വ്യക്തമാക്കി.
നിലവിലുള്ളതിനേക്കാൾ പരിശോധന ശേഷി വർധിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിശ്വാസം. രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണം. അപകട സാധ്യതയേറിയ പ്രദേശങ്ങളിൽ കർശന നിരീക്ഷണത്തിനായി പദ്ധതി തയാറാക്കുകയും സ്ഥലങ്ങളെ ക്രോഡീകരിച്ച് തരം തിരിക്കുകയും ചെയ്യണം.
കന്നുകാലികളെ ഉപയോഗിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിക്കുമെന്ന് ചില ആളുകൾ പറയുന്നു. എന്നാൽ അത്തരത്തിൽ സംഭവിച്ചാൽ ദശലക്ഷത്തിലധികം പേർക്ക് രോഗബാധയേൽക്കും. ഇത് അങ്ങേയറ്റം ഭീകരമായ അഭിപ്രായമാണ്. നിരവധി പേരുടെ മരണത്തിന് അവ ഇടയാക്കും. നമ്മൾ രൂപീകരിക്കേണ്ട പദ്ധതി എല്ലാവരെയും സംരക്ഷിച്ചുകൊണ്ടുള്ളതാകണം. പ്രായമായവരെയും കുട്ടികളെയും ഗുരുതര രോഗമുള്ളവരെയും രോഗത്തിൽനിന്ന് സംരക്ഷിച്ച് നിർത്തണം- എന്നും അദ്ദേഹം പറഞ്ഞു.
സമയം കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ തുടങ്ങിയതായി യു.എസ് ബയോടെക്‌നോളജി കമ്ബനി നോവവാക്‌സ് അറിയിക്കുകയുണ്ടായി. ഓസ്‌ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്ബനി ഉള്ളത്. ആദ്യഘട്ട പരീക്ഷണം മനുഷ്യരില്‍ തുടങ്ങിയിട്ടുണ്ടെന്ന് കമ്ബനിയുടെ ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെനാൻ അറിയിച്ചു. മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലെ 131 വൊളണ്ടിയര്‍മാരിലാണ് പരീക്ഷണം നടക്കുന്നത്. ചൈന,അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്‌സിനുകള്‍ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. നോവവാക്‌സ് നിര്‍മിച്ച നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിന്‍ അവസാനഘട്ട പരിശോധനയില്‍ വിജയിച്ചത് അടുത്തിടെയാണ്.
https://www.facebook.com/Malayalivartha
























