വിമാന യാത്രകൾ സൂക്ഷിക്കുക; യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചു, ക്രൂ അംഗങ്ങൾ ക്വാറന്റീനില്‍, വിമാനയാത്രകൾ കരുതലോടെ മാത്രം
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച ആഭ്യന്തരവിമാന സര്‍വ്വീസ് രണ്ട് മാസത്തിന് ശേഷമാണ് പുനഃരാംഭിച്ചത്. ഇത്തരം ഒരു സാഹചര്യത്തിൽ ആദ്യ ദിനങ്ങളില്‍ തന്നെ വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്ക് കോവിഡ‍് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. കോവിഡ് ബാധിതനായ ആദ്യ രോഗി യാത്ര ചെയ്തത് ഇതിൽ ചെന്നൈ-കോയമ്ബത്തൂര്‍ സര്‍വ്വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ്. ഇതോടെ വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. 93 യാത്രികരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. രോഗബാധിതന്‍ ഉള്‍പ്പടേയുള്ള യാത്രക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരുന്നതിനാല്‍ വ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ ഇതിനോടകം തന്നെ അറിയിച്ചത്.
സുരക്ഷയ്ക്കായി ഫെയ്സ് മാസ്ക, ഷീല്‍ഡ്, കയ്യുറകള്‍ എന്നിവയുള്‍പ്പടെ ധരിച്ചാണ് യാത്രക്കാര്‍ വിമാനത്തില്‍ സഞ്ചരിച്ചത്. കോവിഡ് ബാധിതനായ ആളുടെ സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല എന്നതും രോഗവ്യാപന സാധ്യത കുറയ്ക്കുകയുണ്ടായി. എന്നിരുന്നാൽ തന്നെയും വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ 14 ദിവസത്തേക്ക് ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം രാജ്യത്തെ ആഭ്യന്തര വിമാനസര്‍വ്വീസ് തിങ്കളാഴ്ച പുനഃരാംരഭിച്ചതിന് ശേഷം യാത്രക്കാരന് രോഗം സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണ് ഇത്. എയര്‍ ഇന്ത്യയുടെ ദില്ലി-ലുധിയാന വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരനാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്ത രോഗി എന്നത്. ഇതേതുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാവരേയും ഹോം ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ ഇതോടൊപ്പം വ്യക്തമാക്കിയത്. ഇത്തരം സാഹചര്യം തന്നെയാണ് വിദേശത്ത് നിന്നുവരുന്നവർ ശ്രദ്ധിക്കേണ്ടത്. വിമാനയാത്രകൾ കൂടുതൽ കരുതലോടെയും ഒപ്പം ജാഗ്രതയോടെയുമായിരിക്കണം ചെയ്യേണ്ടത്. പല സ്ഥലങ്ങളിലും നിന്നെത്തുന്നവർ ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുമ്പോൾ രോഗവ്യാപന സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha
























