ലോക്ഡൗൺ രണ്ടാഴ്ചകൂടി നീട്ടാൻ സാധ്യത

ന്യൂഡൽഹി: കോവിഡ് 19 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ സാധ്യത. ജൂൺ 15 വരെ നീട്ടാനാണ് സർക്കാർ നീക്കം. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക് നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും.
ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നൽകാൻ അനുവദിക്കുമെന്നാണ് വിവരം. സാഹചര്യങ്ങൾക്ക് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ അനുമതി നൽകും.
നാലാംഘട്ട ലോക്ഡൗൺ മേയ് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് രണ്ടു മാസത്തോളം ലോക്ഡൗൺ നീണ്ടു. കണ്ടെയ്മെൻറ് സോണുകളിൽ ഒഴികെ നിരവധി ഇളവുകൾ അനുവദിച്ചുകൊണ്ടായിരുന്നു നാലാംഘട്ട ലോക്ഡൗൺ.
https://www.facebook.com/Malayalivartha
























