ലോക്ക് ഡൗണ്‍ കാലത്ത് കാമുകിയെ കാണാന്‍ യുവാവിന്റെ തത്രപ്പാട്; പോലീസ് പൊക്കിയത് ആ കാര്യത്തിൽ

ലോക്ക് ഡൗണ്‍ കാലത്ത് കാമുകിയെ കാണാന്‍ യുവാവിന്റെ തത്രപ്പാട് . പെണ്‍വേഷം കെട്ടി സാഹസം. ഒടുവില്‍ പൊലീസിന്റെ പിടിയിലായി. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരം കേസെടുത്ത് യുവാവിനെ പൊലീസ് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഗുജറാത്തിലെ വല്‍സാദിലാണ് ഈ സംഭവം ഉണ്ടായത്.
പെണ്‍കുട്ടിയുടെ വേഷത്തില്‍ പുറത്തിറങ്ങിയാല്‍ പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്നായിരുന്നു യുവാവിന്റെ ധാരണ. എന്നാല്‍ പുറത്തിറങ്ങിയത് രാത്രി ഏറെ വൈകി ആയതിനാലാണ് പൊലീസിന് മുന്നില്‍ അകപ്പെട്ടത് . പഞ്ചാബി വസ്ത്രം ധരിച്ച് മുഖം ദുപ്പട്ട കൊണ്ട് മറച്ച് പുലര്‍ച്ചെ 2.40നായിരുന്നു പെണ്‍വേഷം കെട്ടി യുവാവ് പൊലീസിന് മുന്നില്‍ പെട്ടത്. ഇത്ര വൈകി എഎവിടെ പോകുന്നു എന്ന പൊലീസിന്റെ ചോദ്യത്തിന് മുന്നില്‍ യുവാവ് പതറി. മറുപടി പറഞ്ഞാല്‍ കള്ളം പൊളിയും അതിന് ആംഗ്യഭാഷയിലാണ് മറുപടി പറഞ്ഞത്. മാസ്കും ദുപ്പട്ടയും മാറ്റിയതോടെ പൊലീസിന് കാര്യം മനസ്സിലാകുകയായിരുന്നു. പഞ്ചാബി വസ്ത്രത്തിനുള്ളില്‍ പാന്റ്സും ഷര്‍ട്ടും ധരിച്ചാണ് പുറത്തിറങ്ങിയത്. മോത്തിവാദ് ഫഥക് സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























