അതിനിര്‍ണായക നീക്കം; സോവിയറ്റ് യൂണിയനെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ല ,ഇപ്പോഴത്തെ റഷ്യയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ

സോവിയറ്റ് യൂണിയനെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ല ,ഇപ്പോഴത്തെ റഷ്യയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ പൂര്‍ണമായും ഇന്ത്യ റഷ്യയെ മാത്രം കണ്ണുമടച്ച് വിശ്വസിക്കില്ല. അതേസമയം അമേരിക്കയുടെ നിലവിലെ നയങ്ങള്‍ ഇന്ത്യ അനുകൂലമായി തന്നെയാണ് കാണുന്നത്. ഇന്ത്യയുടേയും അമേരിക്കയുടെയും ലക്ഷ്യം സഹകരിച്ചു മുന്നോട്ട് പോവുക എന്നത് തന്നെയാണ്.
എന്നാല്‍ ചൈനയോടും റഷ്യയോടും വിയോജിപ്് കൃത്യമായി പറഞ്ഞുകൊണ്ടേയിരിക്കുകയാണ് അമേരിക്ക. ഒരു സംഭവം പരിശോധിക്കാം. റഷ്യ അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ക്ക് കൊറോണയെ തോല്‍പ്പിക്കാന്‍ വേണ്ടി 45 വെന്റിലേറ്ററുകള്‍ കൊടുത്തയച്ചിരുന്നു. എന്നാല്‍, സാങ്കേതികമായ ഒരു തടസ്സം നിമിത്തം ആ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ ഗോഡൗണില്‍ തന്നെ സൂക്ഷിക്കേണ്ടി വന്നു അമേരിക്കയ്ക്ക്. അമേരിക്കയിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് 110 വോള്‍ട്ട് സപ്ലൈയില്‍ ആണ്, അതേ സമയം 220 വോള്‍ട്ട് സപ്ലൈയിലും. റഷ്യന്‍ പവര്‍ കണക്ടറുകള്‍ അമേരിക്കന്‍ സോക്കറ്റില്‍ കയറ്റാന്‍ പറ്റില്ല. അഥവാ കയറ്റിയാലും പ്രവര്‍ത്തിക്കില്ല. ചിലപ്പോള്‍ ഉപകരണം കേടായി എന്നുമിരിക്കും. അതുകൊണ്ട് അവര്‍ ആ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു.
എന്നാല്‍, ഈ വെന്റിലേറ്ററുകള്‍ വന്ന സമയത്ത് പവര്‍ കണ്‍വെര്‍ട്ടറുകളോ അതുപോലുള്ള സംവിധാനങ്ങളോ ഉപയോഗിച്ച് ആ റഷ്യന്‍ വെന്റിലേറ്ററുകള്‍ തങ്ങളുടെ ആശുപത്രികളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തോന്നിക്കാതിരുന്നതില്‍ ദൈവത്തിനു നന്ദി പറയുകയാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക്, ന്യൂ ജഴ്‌സി സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതര്‍. കാരണം, അത്രമേല്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് റഷ്യയില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്. റഷ്യ സ്‌നേഹപൂര്‍വ്വം അമേരിക്കയ്ക്ക് കൊടുത്തയച്ച അതേ മോഡല്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ച് മോസ്‌കോ നഗരത്തിലെ രണ്ട് ആശുപത്രികളില്‍ നടന്ന അപകടങ്ങളിലായി വെന്തുമരിച്ചിരിക്കുന്നത് ആറു രോഗികളാണ്. ഈ അപകടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യന്‍ പൊലീസ് ഇപ്പോള്‍. ഇതിന് പിന്നാലെയാണ് ചെര്‍ണോബില്‍ ആണവദുരന്തം അനുസ്മരിപ്പിച്ചു അമേരിക്ക എത്തിയത്. അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയിന്‍ റഷ്യയേയും ചൈനയേയും മനസില്‍ കണ്ട് പലതും പറയുമ്പോള്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഇന്ത്യ നയതന്ത്രതലത്തില്‍ പലതും മനസില്‍ കണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഏതായാലും അമേരിക്ക ചൈനയേയും റഷ്യയേയും ഉന്നംവയ്ക്കുന്നു. അത് വ്യക്തമാണ്. സോവിയറ്റ് യൂണിയന്റെ കാലത്ത് യുക്രെയിനില്‍ നടന്ന ആണവദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറെ വൈകിയാണു മോസ്‌കോ പുറത്തുവിട്ടത്.അതുപോലെ ചൈനയില്‍ നിന്നും ഇനിയും പല സത്യങ്ങളും അറിയേണ്ട സമയം അതിക്രമിച്ചു എന്നും ഒബ്രയിന്‍ പറയുമ്പോള്‍ അത് ശക്തമായ മറുപടിയാണ്. പ്രത്യേകിച്ചും അതിര്‍ത്തിയിലെ ചൈനീസ് നീക്കത്തെ വിമര്‍ശിച്ച് കൊണ്ട് അമേരിക്ക രംഗത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനി ഇന്ത്യയുടെ ഉറ്റസുഹൃത്ത് റഷ്യ എന്ത് പറയും. അണിയറയില്‍ എന്തായാലും വിചാരിക്കാത്ത നീക്കങ്ങള്‍ തന്നെയാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha
























