Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസിന്റെ വാദത്തെ പിന്തുണച്ച് രംഗത്ത്... യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത 'നമസ്‌തേ ട്രംപ്' പരിപാടിയാണ് ഗുജറാത്തില്‍ കോവിഡ് പടരാന്‍ കാരണമായതെന്ന കോണ്‍ഗ്രസിന്റെ വാദത്തെയാണ് പിന്തുണച്ചത്

28 MAY 2020 01:48 PM IST
മലയാളി വാര്‍ത്ത

മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസിന്റെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററിലൂടെയാണ് സിന്‍ഹ മുന്‍ പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ വിമര്‍ശന ശരങ്ങളുതിര്‍ത്തത് അതായത് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത 'നമസ്‌തേ ട്രംപ്' പരിപാടിയാണ് ഗുജറാത്തില്‍ കോവിഡ് പടരാന്‍ കാരണമായതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ആണ് അദ്ദേഹം പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത് . . രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായി തബ്ലീഗ് ജമാഅത്തിനെ ചിത്രീകരിക്കുന്നവര്‍ എന്തുകൊണ്ട് അഹമദാബാദില്‍ നമസ്‌തേ ട്രംപ് പരിപാടി നടത്തി അവിടെ രോഗം പടര്‍ത്തിയവരെ കാണാതെ പോകുന്നുവെന്ന് സിന്‍ഹ ട്വിറ്റ്...ചെയ്തു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത, ട്രംപിന്റെ സ്വീകരണ പരിപാടിയിലൂടെയാണ് രോഗം ഗുജറാത്തില്‍ പടര്‍ന്നുപിടിക്കാനിടയാക്കിയത്. ഹോം ക്വാറന്റീന്‍ ലംഘനം കൂടുതലായി നടന്നു. മാധ്യമങ്ങള്‍ ഇക്കാര്യം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരിയില്‍ നടത്തിയ നമസ്‌തേ ട്രംപ് മൂലമാണ് സംസ്ഥാനത്ത് 800 പേര്‍ കോവിഡ് ബാധിച്ച് മരിക്കാനിടയായെന്ന ആരോപണവുമായി തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

നമസ്‌തേ ട്രംപ് പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതിയില്‍ ഹരജി നല്‍കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ദ പറഞു. ജനുവരി 22ന് തന്നെ ലോകാരോഗ്യ സംഘടന മഹാമാരിയെക്കുറിച്ചുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയ സാഹചര്യം പോലും വിസ്മരിച്ചാണ് അധികൃതര്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പരിപാടി നടത്തിയതെന്നും കോണ്‍ഗ്രസ് ആേരാപിക്കുന്നു. കോവിഡ് മുന്നറിയിപ്പ് അവഗണിച്ച് മോദി തന്റെ പ്രതിച്ഛായ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചതെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഏറെപേര്‍ ഉന്നയിക്കുന്നുണ്ട്.

ബി.ജെ.പിയുമായി ഏറെക്കാലമായി അകന്നുകഴിയുന്ന യശ്വന്ത് സിന്‍ഹ മുമ്പും നിരവധി വിഷയങ്ങളില്‍ കനത്ത വിമര്‍ശനമുയര്‍ത്തി പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും മോദിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ലോക്ഡൗണ്‍ കാലത്ത് 'രാമായണം' സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്ത നടപടിയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ 'തുക്‌ഡേ തുക്‌ഡേ' സംഘത്തില്‍ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും യശ്വന്ത് സിന്‍ഹ പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്ന യശ്വന്ത് സിന്‍ഹ വാജ്പേയി മന്ത്രിസഭയില്‍ (19982002) ധനം, വിദേശകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന ഇദ്ദേഹം അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2018ലാണ് പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (25 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (35 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (48 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (4 hours ago)

Malayali Vartha Recommends