Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്ത് ; അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി

28 MAY 2020 02:40 PM IST
മലയാളി വാര്‍ത്ത

ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി. ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ പാടുള്ളൂവെന്നാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

നിലവില്‍ ശ്രമിക് ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ട്രെയിന്‍ സര്‍വീസ് ഈ സാഹചര്യത്തില്‍ ആരംഭിക്കരുത്. മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ സാധാരണ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതിലാണ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.

 അതേസമയം ബി.ജെ.പി ഭരിക്കുന്ന ഗോവ, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

മാളുകള്‍ തുറക്കണമെന്ന് കര്‍ണാടകയും ദല്‍ഹിയും ആവശ്യപ്പെട്ടപ്പോള്‍ റെസ്‌റ്റോറന്റുകള്‍ക്ക് അടക്കം പ്രവര്‍ത്താനാനുമതി നല്‍കണമെന്നാണ് ഗോവ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിലെല്ലാം അടുത്ത രണ്ട് ദിവസത്തിനകം കേന്ദ്രത്തിന്റെ തീരുമാനം വരും.

കാബിനറ്റ് സെക്രട്ടറി ഇന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തേണ്ട ഇളവിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (24 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (34 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (47 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (4 hours ago)

Malayali Vartha Recommends