Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ജോലിക്കാരെ വിമാനമാര്‍ഗ്ഗം സുരക്ഷിതരായി നാട്ടിലെത്തിച്ച് കൃഷിക്കാരന്‍ ഇപ്പോൾ ഹീറോ; പണിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ 68,000 രൂപ മുടക്കിയാണ് ടിക്കറ്റ് എടുത്തത്, നാട്ടിലെത്താന്‍ ഓരോരുത്തരുടെ കയ്യിലും 3,000 രൂപ വീതം വേറെയും

28 MAY 2020 04:09 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് കൂലയുമില്ലാതെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ മൈലുകൾ താണ്ടി നാട്ടിലേക്ക് നടന്നു പോകുന്നതായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള ലോക്ക്ഡൗണിലെ ദുരിതകാഴ്ച എന്നത്. ഇത്തരം യാത്രകളില്‍ ദുരന്തങ്ങളില്‍ പെട്ട് മരണമടഞ്ഞവരും ഏറെയാണ്. എന്നാല്‍ തന്റെ ജോലിക്കാരെ വിമാനമാര്‍ഗ്ഗം സുരക്ഷിതരായി ജന്മദേശങ്ങളിലേക്ക് എത്തിച്ച് ഡല്‍ഹിയിലെ കൃഷിക്കാരന്‍ ഹീറോയായിരിക്കുകയാണ്.

കൂണ്‍കൃഷിക്കാരനായിരുന്ന പാപ്പന്‍ ഗലോട്ടാണ് തന്റെ 10 കൂലിക്കാര്‍ക്ക് ഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകാനുള്ള വിമാനടിക്കറ്റ് ലഭ്യമാക്കിയത്. 20 വര്‍ഷമായി തനിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ ദുരിതം മനസ്സിലാക്കിയായിരുന്നു ഗലോട്ടിന്റെ സഹായം. കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ എല്ലാവരും അവരവരുടെ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ബീഹാറുകാരായ തൊഴിലാളികളും തങ്ങളുടെ നാട്ടില്ലേക്ക് പോകണമെന്ന് മുതലാളിയോട് പറഞ്ഞത്. ഇതേത്തുടർന്ന് കര്‍ഷകന്‍ ട്രെയിന്‍ ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. ഇതോടെയാണ് തന്റെ പണിക്കര്‍ സുരക്ഷിതരായി നാട്ടിലെത്താന്‍ വിമാനയാത്ര ഗെലോട്ട് ലഭ്യമാക്കിയത്.

ഇതേതുടർന്ന് വ്യാഴാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 6 മണിയുടെ ഫ്‌ളൈറ്റില്‍ ഇവര്‍ പാറ്റ്‌നയിലേക്ക് എത്തിച്ചേർന്നു. തങ്ങളുടെ സ്വപ്നം സത്യമായെന്നാണ് തൊഴിലാളികള്‍ പ്രതികരിച്ചത്. വിമാനത്തിന്റെ സീറ്റില്‍ ഇരിക്കാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം എന്നത്. ബീഹാറിലെ സമഷ്ടിപ്പൂര്‍ എന്ന ഗ്രാമം ആയിരം കിലോമീറ്ററെങ്കിലും ദൂരെയാണെന്നും നടന്നോ സൈക്കിളിലോ പോകാന്‍ കഴിയില്ലെന്നും ഇവര്‍ പറയുകയാണ്. ബസിലും ട്രെയിനിലും സീറ്റ് പിടിക്കുക ഏറെ ദുഷ്‌ക്കരമാണ്. ഈ സാഹചര്യത്തിലാണ് കൃഷിക്കാരന്‍ പത്തുപേര്‍ക്കും വിമാന ടിക്കറ്റ് തരപ്പെടുത്തിയത്.

ഇതേതുടർന്ന് തന്റെ പണിക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ 68,000 രൂപയാണ് ടിക്കറ്റിനായി മുടക്കിയത്. ഒരുകുഴപ്പവും കൂടാതെ നാട്ടിലെത്താന്‍ ഓരോരുത്തരുടെ കയ്യിലും 3,000 രൂപ വീതം ചെലവിനേയും കൊടുത്തു. വളരെ ദയാലുവായിരുന്നു തങ്ങളുടെ തൊഴിലുടമയെന്നും മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ തങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും തന്ന് സംരക്ഷിച്ചിരുന്നതായും 27 വര്‍ഷമായ ഗെലോട്ടിനായി പണിയെടുക്കുന്ന 50 കാരന്‍ റാം വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (16 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (26 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (39 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (56 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

Malayali Vartha Recommends