ഒടുവില്‍ വ്യോമ സേനയുമിറങ്ങി; ചൈനക്കെതിരെ പടനയിക്കാന്‍ സൈന്യം സുസജ്ജം; ഇന്ത്യ ചൈന അതിര്‍ത്തിയെ ഉറ്റുനോക്കി ലോകരാജ്യങ്ങള്‍; ഇനി യുദ്ധമോ?

ഇന്ത്യയുടെ കരസേനയ്ക്ക് പിന്തുണ അര്‍പ്പിച്ചു കൊണ്ട് വ്യോമസേന കൂടി തയ്യാറായി ഇരിക്കുകയാണ് അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നവരോട് പറയാവുന്നത്ര പറഞ്ഞു നോക്കിക്കഴിഞ്ഞു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനോ ചൈനയോ തയ്യാറാവുന്നില്ല
ഇപ്പോഴും പ്രകോപനങ്ങള്‍ സൃഷ്ഠിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കുക എന്ന സ്ഥിരം ശൈലി വെടിഞ്ഞു. ആക്രമണത്തിലേക്ക് നീങ്ങിയില്ലെങ്കില്‍ കണ്ണുവയ്ക്കുന്ന കരഭൂമി അത്രയും അന്യരുടെ കൈപിടിയിലാകും എന്നത് വ്യക്തമാണ് .പാകിസ്ഥാന്‍ നടത്തിവരുന്ന ദ്രോഹ പ്രവണതകകള്‍ക്ക് നാളിതുവരെയും അവരര്‍ഹിക്കുന്ന തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കിയില്ല എന്നത് ഇന്ത്യയുടെ കരസേനയുടെയും വ്യോമസേനയുടേയുമെല്ലാം കഴിവുകേടായി ചിത്രീകരിക്കുന്ന പാക് ഭരണകൂടത്തിനും അതോടൊപ്പം. കോവിഡ് മഹാമാരി ഇന്ത്യയില്‍ വലിയ തോതില്‍ പ്രതിസന്ധി സൃഷ്ഠിക്കുമ്പോള്‍ അതിനെ തരണം. ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തക്കം നോക്കി ലഡാക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍ ചൈനയുടെ വലിയൊരു പാളിച്ചയുടെ ഭാഗമായി നിരപരാധികളായ ഇന്ത്യക്കാര്‍ കൂടി അനുഭവിക്കുന്ന ഈ അരക്ഷിതാവസ്ഥയാണ് മുതലെടുപ്പിനായി ചൈന.
ഉപയോഗിക്കുന്നത് എന്നാണ്. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈ എടുക്കാമെന്ന് പറയുമ്പോഴും ഇന്ത്യയുടെ സൈനിക ബലത്തില്‍ ആത്മവിശ്വാസമുള്ള നമ്മുടെ ഭരണകൂടം അതിനെ തള്ളി എന്നതാണ് വാസ്തവം. ലോകരാജ്യങ്ങളെ സമാധാനിപ്പിക്കാന്‍ ഞങ്ങള്‍ ചര്‍ച്ചയിലാണ് എന്നും ഇന്ത്യ പറയുന്നുണ്ട്. എന്തായാലും അതിര്‍ത്തിയില്‍ കാര്യങ്ങള്‍ വഷളാണ്. കരസേനയോടൊപ്പം സംയുക്ത സേന കൂടി ഇറങ്ങേണ്ടി വന്നാലും അതിനും തയ്യാറാണ് എന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത് വിവിധ മുഖങ്ങളില്‍ ഒരേ സമയം യുദ്ധം ചെയ്യാന്‍ തക്ക സംവിധാനവും ശക്തിയുമുണ്ടെന്ന് വ്യോമസേന മേധാവി ആര്‍.കെ.എസ് ബധൗരിയ ആ ആത്മവിശ്വാസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. പാകിസ്താനും ചൈനയും അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വ്യോമസേന മേധാവിയുടെ മറുപടി. റാഫേല്‍ വിമാനങ്ങള്‍ ജൂലൈയോടെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ച വ്യോമസേനാ മേധാവി കൂടുതല്‍ തേജസ് വിമാനങ്ങള്‍ വാങ്ങുമെന്നും വ്യക്തമാക്കി. തദ്ദേശീയമായ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിലവില്‍ നേരിടുന്ന കൊറോണ പ്രതിസന്ധിയില്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അത് സമയോചിതമായി ഉപയോഗപ്പെടുത്തുകയാണ് ഇനിയുള്ള ശ്രമം.
നിലവില്‍ ലോകത്തെ നാലാമത്തെ വ്യോമ ശക്തിയാണ് ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാവുന്ന സുഖോയ് എംകെഐയും ഒപ്പം മിറാഷും തേജസുമുള്ള ഇന്ത്യന്‍ പോര്‍വിമാനങ്ങളുടെ നിരയിലേക്ക് റഫേല്‍ കൂടിയെത്തുന്നതോടെ കരുത്തുറ്റ വ്യോമ ശക്തിയായി ഇന്ത്യ മാറും. അമേരിക്കയില്‍ നിന്ന് വാങ്ങിയ ചിനൂക്ക് , അപ്പാഷെ ഹെലികോപ്ടറുകള്‍ വ്യോമശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ടവീര്യവും കൂടിയാകുമ്പോള്‍ ഒരേ സമയം പാകിസ്താനേയും ചൈനയേയും പ്രതിരോധിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. വ്യോമസേന മേധാവിയുടെ ശക്തമായ പരാമര്‍ശങ്ങള്‍ക്ക് കാരണം ഇതാണ്.അതിനാല്‍ തന്നെ ഇനിയും പ്രകോപനം തുടര്‍ന്നാല്‍ മറുപടി പറയുക ആക്രമണ രൂപത്തില്‍ തന്നെയാകുമെന്നു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു കഴിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha