Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ ഒന്നാം ശത്രു ചൈന; ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നു

31 MAY 2020 03:15 PM IST
മലയാളി വാര്‍ത്ത

വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണ്ടാസ് അന്നേ പറഞ്ഞിരുന്നു പാകിസ്താനേക്കാള്‍ ഇന്ത്യക്ക് ഭീഷണി ചൈനയാണ്. ഇന്ത്യയുടെ ഒന്നാമത്തെ ശത്രു ചൈന തന്നെ എന്നായിരുന്നു അത്. ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രതിപക്ഷം വലിയ കോലാഹലങ്ങളാണ് പ്രസ്താവനക്കെതിരെ നടത്തിയത്.

പക്ഷേ കാലം തെളിയിക്കുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ ശരിതന്നെയാണെന്ന്. ഇന്ന് ചൈനയുടെ ഏറ്റവും വലിയ എതിരാളി ഇന്ത്യയാണ്. ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികപരമായുമുള്ള കുതിപ്പ് ചൈനയെ വല്ലാതെ അമ്പരപ്പിക്കുന്നു. ഇന്ന് ഇന്ത്യക്ക് നട്ടെലുള്ള ഒരു ജനനായകനുണ്ട്. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനികനീക്കം ചൈനയെ വല്ലാതെ അത്ഭുതപ്പെടുത്തി്. നരേന്ദ്രമോദിയെടുക്കുന്ന നയതന്ത്രനീക്കങ്ങള്‍ ചൈനയെ വല്ലാതെ സമ്മര്‍ദത്തിലാഴ്ത്തുന്ന. ഏഷ്യന്‍രാജ്യങ്ങളില്‍ ഇന്ത്യ നടത്തുന്ന നയതന്ത്രയിടപാടുകള്‍ ചൈന ഗൌരവതരമായി കാണുന്നു . ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോള്‍ ഇന്ത്യ, ചൈനയുടെ അതൃപ്തികള്‍ക്ക് പാത്രമായ ജപ്പാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നു. ഇന്ത്യന്‍ സമുദ്രമേഖലകളിലേക്ക് ചൈന കടന്നുകയറാന്‍ നീക്കം നടത്തുമ്പോള്‍ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. ശ്രീലങ്കയിലും മാലദ്വീപിലും സാമ്പത്തികമായി ഇടപ്പെട്ടുകൊണ്ട് ചൈന അവരെകൂടെകൂട്ടാന്‍ തുനിയുമ്പോള്‍ ഇന്ത്യ അവരുടെ രാഷ്ട്രീയ സാമൂഹ്യകാര്യങ്ങളില്‍ പോലും സജീവമായി ഇടപെട്ടുകൊണ്ട് അവര്‍ക്കൊപ്പം നിലക്കൊള്ളുന്നു. ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടാന്‍ പാകിസ്ഥാന് ശേഷിയില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. ഒളിയുദ്ധങ്ങള്‍ മാത്രമേ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാന്‍ അവരെക്കൊണ്ടാകൂ. പക്ഷേ. ചൈന അങ്ങിനെയല്ല. സാമ്പത്തികമായും സൈനീകമായും മുന്നില്‍ തന്നെയാണ് അവര്‍. ഇവിടെ ഇന്ത്യയ്ക്കുള്ള മുന്‍തൂക്കം ശക്തമായ കേന്ദ്രസര്‍ക്കാരും മനോബലവും രാജ്യത്തോട് അതിയായ കൂറുമുള്ള സൈനിക നിരയുമാണ്. അടുത്തകാലത്ത് ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണികളുടെ പാശ്ചാത്തലത്തില്‍ അത്യുഗ്രശേഷിയുള്ള പല ആയുധങ്ങളും വാങ്ങിക്കൂട്ടിയിട്ടുമുണ്ട്, ചിലതൊക്കെ പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ പെടുത്തി നിര്‍മ്മിക്കുന്നുമുണ്ട്. ഇതിലെല്ലാം ഉപരിയാണ് ഇന്ത്യക്കുള്ള ലോക രാഷ്ട്രങ്ങളുടെ പിന്തുണ.

ഇന്ത്യയും ചൈനയുമായി നേരിട്ടുള്ള യുദ്ധമുണ്ടായാല്‍ ഇന്ത്യക്കുണ്ടാകുന്ന നാശനഷ്ടങ്ങളേക്കാള്‍ ഒരുപടി മുന്നിലായിരിക്കും ചൈനക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങള്‍ എന്നുസാരം. കാരണം 1962 ല്‍ ചൈനയില്‍ നിന്നും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ദുരവസ്ഥയിലല്ല ഇന്ത്യയിന്നുള്ളത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ താല്പര്യം കാണിച്ച ബഫര്‍ സ്റ്റേറ്റായ നേപ്പാളിന്റെ ആഗ്രഹം അന്നത്തെ പ്രധാനമന്ത്രി നെഹ്റു നിഷേധിച്ചതും അമേരിക്ക ഇന്ത്യക്ക് സ്വര്‍ണ്ണതളികയില്‍ വച്ചുനീട്ടിയ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാഗത്വപദവി ചൈനക്ക് കൈമാറിയതും നെഹ്രുവിന്റെ ചൈനീസ് വിധേയത്വത്തിന് തെളിവായി സംശയിക്കാം. 1962ലെ യുദ്ധത്തില്‍ നമ്മുടെ കുറേയേറെ ഭൂവിഭാഗങ്ങള്‍ ചൈന കയ്യടക്കിയിരുന്നു. അതിന്നും ചൈനയുടെ കയ്യില്‍ തന്നെയാണുള്ളത്. അതുപോലെ തന്നെ ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളില്‍ ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പിന്തുണയോടെ മാവോവാദികള്‍ അധികാരം പിടിച്ചടക്കി രാജഭരണം അവസാനിപ്പിച്ച് ആ രാജ്യത്തിന്റെ ഹിന്ദുരാഷ്ട്ര പദവി ഇല്ലാതാക്കി കമ്മ്യുണിസ്റ്റ് ചായ്യ്വുള്ള മതേതര രാഷ്ട്രമാക്കിയപ്പോഴും മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സര്‍ക്കാര്‍ അതിനെതിരെ ചെറുവിരല്‍ അനക്കിയിരുന്നില്ല. ആ നിസ്സംഗതക്കും നാമിന്ന് വലിയ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത്. ചൈനയുടെ സ്വാധീനവലയത്തില്‍ അകപ്പെട്ട നേപ്പാള്‍ ഇന്ത്യയുടെ കയ്യിലുള്ള ചില ഭാഗങ്ങള്‍ അവരുടേതാണെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. അതുപോലെ ശ്രീലങ്കയ്ക്ക് മുകളില്‍ ഉള്ള ചൈനയുടെ സ്വാധീനം. ഇതെല്ലാം തന്നെ ഇന്ത്യയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. എന്തായാലും സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് ഇനിയുള്ള കാലം നാം വളരെ കരുതലോടെ നീങ്ങിയാലേ മതിയാവൂ എന്നുള്ളതാണ്. രാജ്യത്തിന് പുറത്തുള്ളതുപോലെ തന്നെ ശത്രുക്കള്‍ രാജ്യത്തിനകത്തും പതിയിരിക്കുന്നുണ്ട്. ശത്രുരാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുന്ന പക്ഷം ആഭ്യന്തര സുരക്ഷയും കേന്ദ്രസര്‍ക്കാരിന് ഭീഷണിയായി തീരുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇഅഅ വിരുദ്ധ പ്രക്ഷോപങ്ങളുടെ മറവില്‍ ചിലര്‍ ആഭ്യന്തര ലഹളക്ക് ശ്രമിച്ചത് അടുത്തകാലത്താണ്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജന കാലത്ത് ഇന്ത്യയെ വീണ്ടും വിഭജിച്ച് പതിനാറ് കഷ്ണങ്ങള്‍ ആക്കണമെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടിരുന്നവരാണ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് റഷ്യ അമേരിക്കയുടെയും ബ്രിട്ടന്റെയും സഖ്യകക്ഷിയായിരുന്നതാണ് അത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കാന്‍ അന്നവരെ പ്രേരിപ്പിച്ചതും. ഇന്നും ഇന്ത്യയും ചൈനയുമായി് യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണ തീര്‍ച്ചയായും ചൈനക്കൊപ്പമായിരിക്കും. കാരണം ഇന്ത്യയും അമേരിക്കയും ജപ്പാനും അടങ്ങുന്ന ് പ്രത്യേക അച്ചുതണ്ട് നിരപരാധിയായ ചൈനയെ വളഞ്ഞിട്ടാക്രമിക്കാന്‍ തുനിയുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അടുത്ത കാലത്താണ്. ചൈനക്കാര്‍ അവരുടേതെന്നും, ഇന്ത്യക്കാര്‍ ഇന്ത്യയുടേതെന്നും കരുതുന്ന തര്‍ക്ക വിഷയമായ അതിര്‍ത്തി പ്രശ്നം' -ഇന്ത്യ- ചൈന- യുദ്ധത്തെ കുറിച്ച് ഇ.എം.എസ് എഴുതിയതും മറക്കാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (8 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (37 minutes ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (54 minutes ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (1 hour ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (1 hour ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (2 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (9 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (9 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (9 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (9 hours ago)

Malayali Vartha Recommends