ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി... അമ്പതോളം പേര്‍ക്ക് പൊട്ടിത്തെറിയില്‍ പരിക്കേറ്റു, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അന്പതോളം പേര്‍ക്കാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റത്. ബറൂച്ച് ജില്ലയിലെ വ്യവസായ മേഖലയായ ദഹേജില്‍ അഗ്രോ-കെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ബോയ്ലര്‍ പൊട്ടിത്തെറിച്ചത്.
പരിക്കേറ്റവരെ വഡോദര, ബറൂച്ച് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഫാക്ടറിയില്‍നിന്നു വിഷവാതകം ബഹിര്‍ഗമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലഖി, ലുവാര എന്നീ ഗ്രാമങ്ങളിലെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു.
"
https://www.facebook.com/Malayalivartha






















