രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു.... പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കി.
ഇതിനിടെ, കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രാലയം അജയ് കുമാറിന്റെ സമ്പര്‍ക്ക പട്ടിക ശേഖരിക്കുകയാണ്. അജയ് കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
"
https://www.facebook.com/Malayalivartha






















