പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്

1985 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനും പ്രതിരോധ സെക്രട്ടറിയുമായ അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓഫിസ് സന്ദര്‍ശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അജയ് കുമാറിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ ഹോം ക്വാറന്റീനിലാണെന്നുമാണ് വിവരം.
അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മരണം ആറായിരത്തിനോട് അടുത്തു. ആകെ രോഗബാധിതര്‍ 2,07,615 ആണ്.
ഡല്‍ഹിയിലെത്തുന്ന എല്ലാവര്‍ക്കും 7 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി
https://www.facebook.com/Malayalivartha






















