മഹാരാഷ്ട്രയില്‍ വീശിയടിച്ച 'നിസര്‍ഗ'ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി... വൈദ്യുതി പോസ്റ്റുകളും മരങ്ങളും കടപുഴകി, കനത്ത മഴയില്‍ മുംബൈ, പുണെ നഗരങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറി

മഹാരാഷ്ട്രയില്‍ വീശിയടിച്ച 'നിസര്‍ഗ'ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഖേദിലെ വഹാഗോന്‍ ഗ്രാമത്തില്‍ വീട് തകര്‍ന്നു വീണ് 65കാരിയാണ് മരിച്ചത്. ഹവേലി മൊകാര്‍വാഡിയില്‍ താമസിക്കുന്ന 52കാരന്‍ പ്രകാശ് മൊകാറാണ് മരിച്ച മൂന്നാമത്തെ ആള്‍. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്.
ചുഴലിക്കാറ്റില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് മഹാരാഷ്ട്ര അലിബാഗിലെ ഗ്രാമത്തില്‍ 58 കാരന്‍ ബുധനാഴ്ച മരിച്ചിരുന്നു. ശക്തയേറിയ കാറ്റിലുണ്ടായ അപടകത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളും 85 മരങ്ങളും കടപുഴകി. കനത്ത മഴയില്‍ മുംബൈ, പുണെ നഗരങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറി.
ഉച്ച 12.30ടെയാണ് 120 കിലോമീറ്റര്‍ വേഗതയിലെത്തിയ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലുള്ള ആലിബാഗ് തീരത്തെത്തിയത്. ഗുജറാത്തിലെ വല്‍സാദ്, നവ്‌സാരി ജില്ലകളിലും നിസര്‍ഗ എത്തിയെങ്കിലും അധിക വേഗമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലെത്തുമ്പോള്‍ കാറ്റ് ആഞ്ഞടിച്ചേക്കുമെന്നാണ് കരുതിയത്. എന്നാല്‍, വൈകീട്ടോടെ ശക്തി കുറയുന്നതാണ് കണ്ടത്. ഗുജറാത്തിലെ തീരപ്രദേശത്തെ എട്ടു ജില്ലകളില്‍ നിന്നായി 63,700ഓളം പേരെയും മുംബൈ തീരമേഖലയിലെ 40,000 പേരെയും മുന്‍കരുതലിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















