Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു..ഭൂപടത്തിൽ ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളും ഉണ്ട്... ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചു

14 JUNE 2020 11:39 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മാപ്പ് നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു..ഭൂപടത്തിൽ ഇന്ത്യൻ അതിർത്തിയിലെ പ്രദേശങ്ങളും ഉണ്ട്... ഈ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യ അറിയിച്ചുകഴിഞ്ഞു . നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരാണ് നേപ്പാളിന്റെ നിലപാടെന്നും ഇന്ത്യ പറഞ്ഞു

നേപ്പാള്‍ നടപടി ചരിത്രപരമായ കാര്യങ്ങള്‍ പരിഗണിച്ചുള്ളതല്ലെന്നും രാജ്യാതിര്‍ത്തി സംബന്ധിച്ച ധാരണകള്‍ ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തെ തന്നെ നേപ്പാള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

നേപ്പാള്‍ പുതിയ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പിന് അംഗീകാരം നല്‍കിയതോടെ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കും വഴിയടഞ്ഞു. നേപ്പാള്‍ നടപടി അന്യായമാണെന്ന പ്രതികരണം ഇന്ത്യയും നടത്തിയതോടെ ഉഭയകക്ഷി ബന്ധം വഷളായിരിക്കുകയാണ് .

ഇന്നലെ വൈകിട്ടാണ് നേപ്പാള്‍ പാര്‍ലമെൻ്റ് ഇന്ത്യൻ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ മാപ്പിന് അംഗീകാരം നല്‍കിയത്. പാര്‍ലമെൻ്റിലെ 258 അംഗങ്ങളും ഏകകണ്ഠേനയാണ് പുതിയ ബിൽ പാസാക്കിയത്. കൊവിഡ്-19 പ്രതിരോധത്തിലെ പാളിച്ചകളെ ചൊല്ലി തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിനും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയ്ക്കും എതിരെ പ്രതിഷേധം രൂക്ഷമായതിനു പിന്നാലെയാണ് നേപ്പാൾ സര്‍ക്കാരിൻ്റെ വിവാദനീക്കം.

പുതിയ മാപ്പ് അംഗീകരിക്കുന്നതിനു മുൻപായി നാലു മണിക്കൂറോളമാണ് നേപ്പാള്‍ പാര്‍ലമെൻ്റിൽ ചര്‍ച്ച നടന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര തുടങ്ങിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമെന്ന് പ്രധാനമന്ത്രി ജനപ്രതിനിധികളോട് ആരാഞ്ഞു. കൊവിഡ്-19 മൂലം അതിര്‍ത്തിയിൽ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ തുടരണമെന്ന് ചില ജനപ്രതിനിധികള്‍ നിലപാടെടുത്തു.

ഇന്ത്യ കടന്നു കയറിയ ഭൂപ്രദേശങ്ങള്‍ തിരികെ പിടിക്കുമെന്നായിരുന്നു നേപ്പാള്‍ ഒരു മാസം മുൻപു തന്നെ സ്വീകരിച്ച നിലപാട്. അതേസമയം, ലിപുലേഖ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഔദ്യോഗികമായി നേപ്പാള്‍ മാപ്പിൽ ഉള്‍പ്പെടുത്തിയ സാഹചര്യത്തിൽ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോടു പ്രതികരിച്ചത്.

1962ൽ ചൈനയുമായുണ്ടായ യുദ്ധത്തിനു ശേഷം ഇന്ത്യ സൈനിക നിരീക്ഷണം നടത്തുന്ന സുപ്രധാന മേഖലകളാണ് നേപ്പാള്‍ പുതിയ മാപ്പിൽ ഉള്‍പ്പെടുത്തിയത്. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ടിബറ്റിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളാണിവ.

നേപ്പാള്‍ മുൻപു തന്നെ അവകാശവാദം ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും മെയ് മാസത്തിൽ ഇന്ത്യ പ്രദേശത്ത് പുതിയ റോഡ് നിര്‍മിച്ചതോടെയാണ് അതിര്‍ത്തി തര്‍ക്കം രൂക്ഷമായത്. ടിബറ്റിലേക്കുള്ള കൈലാസ് മാനസസരോവർ യാത്രയ്ക്ക് എളുപ്പ വഴിയായി ഇന്ത്യ ലിപുലേഖിൽ റോഡ് വെട്ടി തുടങ്ങിയതോടെയാണ് നേപ്പാൾ തർ ക്കവുമായി രംഗത്ത് വന്നത്. എന്നാൽ റോഡ് പൂർണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ കൂടിയാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്.ഇന്ത്യയും നേപ്പാളും തമ്മിൽ 118 കിലേമീറ്റർ ദൈർഘ്യമുള്ള തുറന്ന അതിർത്തിയാണ് ഉള്ളത്.

ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ൽ അന്നത്തെ നേപ്പാൾ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ ഒപ്പുവെച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം

സ്വാതന്ത്ര്യത്തിന് ശേഷം ഈ പ്രദേശങ്ങളിൽ സ്ഥിരമായ സേനാവിന്യാസം ഇന്ത്യ നടത്തിയത് 1962 ലെ ചൈനയുമായുള്ള യുദ്ധത്തോടെയാണ്. അന്നുമുതൽ ഈ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്.

കാലാപാനി പ്രദേശത്തുകൂടിയൊഴുകുന്ന മഹാകാളി നദിയാണ് തർക്കത്തിന്റെ മൂലകാരണം. കാളിനദിയുടെ കിഴക്കൻ തീരത്താണ് കാലാപാനി. മഹാകാളിയുടെ എണ്ണമറ്റ കൈവഴികൾ ഒന്നുചേരുന്നത് കാലാപാനിയിലാണ്. കൈവഴികളൊന്നിച്ചു ചേർന്ന് മഹാകാളി നദിരൂപംകൊള്ളുന്നത് കാലാപാനിയുടെ കിഴക്കുഭാഗത്താണ്. എന്നാൽ ഈ കൈവഴികളുടെ ഭൂരിഭാഗത്തിന്റെയും ഉറവിടം നേപ്പാളിലെ ലിപു ലേഖ് ചുരമാണെന്നും അതുകൊണ്ട് പ്രദേശവും നദിയും തങ്ങളുടേതാണെന്നുമാണ് നേപ്പാൾ അവകാശപ്പെടുന്നത്.

കഴിഞ്ഞ മാസം പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതിപക്ഷമായ നേപ്പാള്‍ കോൺഗ്രസ് പാര്‍ട്ടിയും പിന്തുണ അറിയിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെൻ്റ് യോഗത്തിൽ 275 അംഗങ്ങളിൽ 258 പേരും പങ്കെടുത്തു. സന്നിഹിതരായിരുന്ന എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (46 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends