Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വെട്ടുകിളി ആക്രമണം രാജ്യത്തെ കര്‍ഷക മേഖലയില്‍ രൂക്ഷമാകുന്നു.... വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

14 JUNE 2020 01:22 PM IST
മലയാളി വാര്‍ത്ത

വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തിന്റെ പലഭാഗങ്ങളും വെട്ടുകിളി ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ചെറിയ ഒരു ജീവിക്ക് എത്ര അപകടം ഉണ്ടാക്കാനാവുമെന്നാണ് ഇത് നമ്മളെ ഓര്‍മപ്പെടുത്തുന്നത്. നൂതനവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാലിപ്പോള്‍ വെട്ടുകിളി ആക്രമണം രാജ്യത്തെ കര്‍ഷക മേഖലയെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടുകിളികളെ തുരത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൃഷിയെ വെട്ടുകിളി ആക്രമണം കാര്യമായി ബാധിച്ചിട്ടുണ്ട്,ഇറാനിലും പാകിസ്ഥാനിലും സ്ഥിതി അതീവ ഗുരുതരമാണ്.

ഈ സാഹചര്യത്തിലാണ് ഇന്ത്യ സംയുക്തമായി നീങ്ങാം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്,ജൂണ്‍ 18 ന് ഇത് സംബന്ധിച്ച് വിദഗ്ദരുടെ യോഗം ചേരുന്നതിന്
ഇന്ത്യ തയ്യാറെടുക്കുകയാണ്,വിദേശകാര്യ മന്താലയം ഇക്കാര്യം പാകിസ്ഥാനെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഇന്ത്യ മുന്നോട്ട് വെച്ച നിര്‍ദേശത്തോട് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല,

അതേസമയം ഇറാനാകട്ടെ യോജിച്ച പോരാട്ടത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്,ഇന്ത്യയ്ക്ക് കീടനാശിനി നല്‍കുന്നതിന് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.

കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് രാജ്യത്തെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

കൃഷി മന്ത്രാലയം വെട്ടുകിളിആക്രമണത്തെ പ്രതിരോധിക്കുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വെട്ടുകിളികള്‍ എത്തുന്നത് പാകിസ്ഥാനില്‍ നിന്നാണ് ഈ സാഹചര്യത്തിലാണ് ഇന്ത്യ പാകിസ്ഥാനുമായും ഇറാനുമായും യോജിച്ച് നേരിടാമെന്ന
നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.പാകിസ്ഥാനിലും ഇറാനിലും വെട്ടുകിളി ആക്രമണം രൂക്ഷമാണ്.

അതുകൊണ്ട് തന്നെ വെട്ടുകിളികളെ തുരത്തുന്നതിന് ഇന്ത്യയും ഇറാനും പാകിസ്ഥാനും ഒരുമിച്ച് നീങ്ങണം എന്നാണ് ഇന്ത്യയുടെ നിലപാട്.ഇങ്ങനെ
മൂന്ന് രാജ്യങ്ങളും ഒന്നിച്ച് നിന്നാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയൂ എന്നും ഇന്ത്യ പാകിസ്ഥാനെയും ഇറാനെയും അറിയിച്ചിട്ടുണ്ട്.

"






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends