Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അത് സംഭവിക്കും! ജമ്മു കാശ്മീരിന്റെ വിധിയും ചിത്രവും മാറും; ശരിയായ സമയത്ത് അക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി

14 JUNE 2020 03:19 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി രാജ്യങ്ങളുമായി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് രം​ഗത്ത്. ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും രാജ്നാഥ് സിം​ഗ് പ്രതികരിച്ചു. വീഡിയോ കോണ്‍ഫറന്‍സ്‌ വഴി നടത്തിയ 'ജമ്മു ജന്‍ സംവാദ് റാലി'യെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ആഗ്രഹം ചൈന പ്രകടിപ്പിച്ചു. ഞങ്ങളും ഇതിനെ അനുകൂലിക്കുന്നെന്നും രാജ്‌നാഥ് സിം​ഗ് പറഞ്ഞു.. അതിര്‍ത്തിയില്‍എന്താണ് സംഭവിക്കുന്നതെന്ന് പറയാന്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ശരിയായ സമയത്ത് അക്കാര്യങ്ങള്‍ വെളിപ്പെടുത്തും. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ഞങ്ങളും ഇതിനെ അനുകൂലിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മുകാശ്മീരിന്റെ വിധിയും ചിത്രവും മാറുമെന്നും ജമ്മുകശ്മീര്‍ ഉന്നതിയില്‍ എത്തും എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്റെ മേന്മ കൊണ്ട് പാക് അധീന കശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നെന്ന് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു. കശ്മീരിന്റെ വിധിയും മുഖവും മാറ്റാന്‍ മോദിയ്ക്കായെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദിസര്‍ക്കാര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കശ്മീരില്‍ നടക്കാറുള്ള പ്രതിഷേധങ്ങളില്‍ നേരത്തെ ഐ.എസിന്റെ കൊടികളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 , 2019 ആഗസ്റ്റ് 5 നാണ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളായിരുന്നു ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ.

സംഘര്‍ഷ സാധ്യത രൂക്ഷമായ നേപ്പാള്‍, ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യ. അതിര്‍ത്തി പ്രദേശേങ്ങളിലെ ഗ്രാമ മുഖ്യന്‍മാര്‍ക്ക് കൂടുതല്‍ സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്ന നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ദുര്‍ബലമായ ഉത്തരാഖണ്ഡിലെ പിത്തോറഗഡിനോട് ചേർന്നുള്ള ചൈന, നേപ്പാൾ അതിർത്തിയിലെ 49 ഗ്രാമപ്രധാൻമാർക്കാണ് ജില്ലാഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ സാറ്റലൈറ്റ് ഫോണുകൾ നൽകാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)യാണ് ഗ്രാമമുഖ്യമന്‍മാര്‍ക്ക് നല്‍കാനുള്ള സാറ്റ്ലൈറ്റ് ഫോണുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഭൂമിശാസ്ത്രപരമായ പ്രതികൂല ഘടകള്‍ കാരണം ബി‌എസ്‌എൻ‌എൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികള്‍ മേഖലയില്‍ ടവറുകൾ സ്ഥാപിച്ചിട്ടില്ല. മൊബൈല്‍ കണക്ഷന്‍ ഉള്ളവരില്‍ പലരും നേപ്പാളില്‍ നിന്നുള്ള മൊബൈല്‍ സിം കണക്ഷനുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമമുഖ്യന്‍മാര്‍ക്ക് സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends