മാസ്ക്കില്ലാതെ പിടിക്കപ്പെട്ടാല്‍ ആറു് മാസം തടവും അയ്യായിരം രൂപയുമാണ് പിഴയും ; നിയമം കര്‍ക്കശമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

മാസ്ക്ക് ധരിക്കാതെ ആള്‍ക്കാര്‍ കൂട്ടത്തോടെ പുറത്തിറങ്ങാൻ തുടങ്ങിയതോടെ നിയമം കര്‍ക്കശമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. എത്ര പറഞ്ഞിട്ടും ആള്‍ക്കാര്‍ കേള്‍ക്കാതായതോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമം അതിനായി പരിഷ്കരിച്ചു. ഇനി മാസ്ക്കില്ലാതെ പിടിക്കപ്പെട്ടാല്‍ ആറു് മാസം തടവും അയ്യായിരം രൂപയുമാണ് പിഴയുമാണ് ശിക്ഷ.
ഇതുസംബന്ധിച്ച സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ അംഗീകാരം നല്‍കി. മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.
പുതിയ നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു. അഹമ്മദാബാദ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തുന്നതിന് ഉത്തരവായിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 35 പുതിയ കൊവിഡ് കേസുകളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. മൊത്തം കൊവിഡ് രോഗികള്‍ 1,759 ആയി.
https://www.facebook.com/Malayalivartha






















