കോവിഡില്‍ വിറങ്ങലിച്ച് തമിഴ്‌നാട്... രോഗികളുടെ എണ്ണം 44,000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1974 പേര്‍ക്ക; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 38 പേര്‍

കോവിഡ് 19 തമിഴ് നാട്ടില്‍ രൂക്ഷമാവുകയാണ്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് 1974 പേര്‍ക്കാണ്. 38 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 30,459 കോവിഡ് കേസുകളാണ് ഇവിടെയുള്ളത്. 1415 പേരാണ് ചെന്നൈയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,661 ആയി.435 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 19,676 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24,547 പേര്‍ ഇതുവരെ രോഗ മുക്തി നേടിയതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha






















