ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഞായറാഴ്ച രാത്രി 8.15ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. രാജ്‌കോട്ടിന്റെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയില്‍ 118 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
2001 ജനുവരി 26ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായ ഭൂജില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയാണ് ഇന്ന് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത്. 20000 മരണത്തിനിടയാക്കിയ ഭൂചലനത്തില്‍ 1.5 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗുജറാത്തില്‍ ഭൂചലനം അനുഭവപ്പെട്ട് 30 മിനിറ്റിനുള്ളിലാണ് ജമ്മു കശ്മീരിലെ കത്രയില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാവുന്നതെന്നാണ് എന്‍സിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha






















