Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ചിലര്‍ക്ക് കോറോണ ബാധിച്ചാല്‍ പോലും അറിയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് അസുഖം വന്നുപോയിട്ടുണ്ടോ എന്ന് അറിയാം; ആരോഗ്യ മന്ത്രാലയം പറയുന്നത്

15 JUNE 2020 12:44 AM IST
മലയാളി വാര്‍ത്ത

കൊറോണാവൈറസ് പലരിലും അധികം രോഗലക്ഷണങ്ങള്‍ വരുത്താതെ, അല്ലെങ്കില്‍ കഠിനമാകാതെ വന്നുപോയിരിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എല്ലാവരും തന്നെ ഭയക്കുന്ന ഈ രോഗം ഓരോ ചുമയും തുമ്മലും പനിയും വരുമ്പോള്‍ ആളുകളില്‍ പരിഭ്രാന്തി പരത്തുന്നു. രുചിയും ഗന്ധവും തിരിച്ചറിയാന്‍ കഴിയാതെ വരുന്നത് കോവിഡ് ലക്ഷണമായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവ രണ്ടും അനുഭവപ്പെടുന്നവരും ഇനി കോവിഡ് പരിശോധനയ്ക്കു വിധേയരാകും. ശ്വാസസംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമായി ഇവയെ വിലയിരുത്തിയാണു രുചിയും ഗന്ധവും തിരിച്ചറിയാന്‍ കഴിയാത്തവരെ പരിശോധിക്കുന്നത്. ഇവ കോവിഡ് ലക്ഷണമായി ലോകാരോഗ്യ സംഘടന നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു.

പനി, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശിവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം, അരുചി, ഗന്ധം അറിയാന്‍ കഴിയാത്ത അവസ്ഥമേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കു പുറമേ, പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും കടുത്ത ക്ഷീണം, ശ്രദ്ധക്കുറവ്, ദേഹം അനക്കാന്‍ കഴിയാത്ത സ്ഥിതി, വയറിളക്കം, വിശപ്പില്ലായ്മ, അര്‍ധ അബോധാവസ്ഥ തുടങ്ങിയവയും ശ്രദ്ധിക്കണം. പനി ഉണ്ടാകണമെന്നില്ല. പ്രായപൂര്‍ത്തിയായവരില്‍ കാണുംപോലെ കുട്ടികളിലും പനിയോ ചുമയോ പ്രകടമാകണമെന്നില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.


ചിലപ്പോള്‍ പലര്‍ക്കും രോഗം വന്നിരിക്കാം. എന്നാല്‍, അവര്‍ക്ക് രോഗപ്രതിരോധ ശക്തി ഉണ്ടായിരുന്നതിനാല്‍ അത് ഏശിയിട്ടുണ്ടാവില്ല എന്ന വാദത്തിന് ശക്തി കൂടി വരികയാണ്. അത്തരക്കാര്‍ക്ക് ചിലപ്പോള്‍ ശരീരത്തില്‍ ആന്റിബോഡി (പ്രതിദ്രവ്യം) ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടു പോലുമുണ്ടാകാം. മറ്റൊരു സാധ്യത, അധികം രോഗലക്ഷണങ്ങള്‍ കാട്ടാതിരുന്നവരെ ആക്രമിച്ചത് പ്രഹരശേഷി കുറഞ്ഞ തരത്തിലുള്ള ഉള്‍പ്പരിവര്‍ത്തനം വന്ന വൈറസുകളുമായിരിക്കാം. ഇതിനാല്‍ തന്നെ, അത് രോഗിയില്‍ നിന്ന് അധികം പേരിലേക്ക് പടര്‍ന്നിട്ടുമില്ലാതിരിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല.

മൂക്കൊലിപ്പ്, തൊണ്ടയടപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാലാവസ്ഥ മാറുമ്പോള്‍ പലരിലും കാണാറുണ്ട്. എന്നാല്‍, ഈ രോഗലക്ഷണങ്ങള്‍ക്ക് എന്ത് പരിണാമമാണ് പിന്നെ വന്നത് എന്നത് പ്രാധാന്യമര്‍ക്കുന്ന കാര്യങ്ങളിലൊന്നാണത്രെ. നിങ്ങള്‍ക്ക് മൂക്കൊലിപ്പ്, തൊണ്ടയടപ്പ് എന്നിവ വരികയും അതിനൊപ്പം പെട്ടെന്നു പനികൂടുന്ന അവസ്ഥയും വരണ്ട, കഠിനമായ ചുമയും വന്നിരുന്നവെങ്കല്‍ അത് കൊറോണാവൈറസ് ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

ഗന്ധമറിയാതിരിക്കുന്ന അവസ്ഥ പൊതുവെ വരുന്നത് ശക്തമായ മൂക്കടപ്പു വരുമ്പോഴാണ്. ചിലരില്‍ ഇത് പ്രായാധിക്യത്താലും സംഭവിക്കും. എന്നാല്‍, ഗന്ധവും രുചിയും അറിയാതിരിക്കുക എന്നുള്ളത് കൊറോണാവൈറസിന്റെ രോഗലക്ഷണങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പെടുത്തുന്നു. കൊറോണാവൈറസ് ബാധിച്ച ചില യുവതീയുവാക്കള്‍ക്ക് ചുമയും പനിയുമടക്കമുള്ള മറ്റു പല രോഗലക്ഷണങ്ങളും വരുന്നില്ല. എന്നാല്‍, അവര്‍ക്ക് മണവും രുചിയുമറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതായി കാണുന്നു. ഇതിര്‍ഥം വൈറസുകള്‍ മൂക്കില്‍ തമ്പടിച്ചിരുന്നു എന്നായിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (46 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends