കോവിഡ് പരിശോധന വ്യാപകമാക്കാന്‍ കേന്ദ്രം

കോവിഡ് പരിശോധ വ്യാപകമാക്കുകയാണ് രോഗവ്യാപനം ഫലപ്രദമായി തടയാന്‍ മുന്നിലുള്ള വഴിയെന്നു പ്രധാനമന്ത്രിയുടെ അവലോകനത്തിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും നിതി ആയോഗ് സിഇഒയും കോവിഡ് പ്രതിരോധത്തിനുള്ള ശാക്തീകരണ സമിതി അധ്യക്ഷനുമായ അമിതാഭ് കാന്തും ഇത് വ്യക്തമാക്കി. ഇതു നേരത്തെ ചെയ്യരുതായിരുന്നോ എന്നു കേന്ദ്ര മുന്‍ ആരോഗ്യ സെക്രട്ടറി കെ. സുജാതാ റാവു ചോദ്യമുയര്‍ത്തുകയും ചെയ്തു. സ്ഥിതി അതിരൂക്ഷമായ ഡല്‍ഹിയിലും കോവിഡ് പരിശോധന ശക്തമാക്കാനാണ് അമിത് ഷായുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചത്.
പരിശോധന ഇല്ലാതെ തന്നെ പ്രതിസന്ധി മറികടക്കാമെന്നു ചില സംസ്ഥാനങ്ങള്‍ കരുതുന്നുവെന്നും ഇതു സാധ്യമല്ലെന്നുമാണ് അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തത്. പരിശോധന-സമ്പര്‍ക്കവഴി കണ്ടെത്തല്‍- ചികിത്സ എന്നിവയ്‌ക്കൊപ്പം ജാഗ്രതയുമാണ് കോവിഡ് നിയന്ത്രിക്കാനുള്ള വഴിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.ഇതിനു മറുപടിയായാണു സുജാത റാവു രംഗത്തു വന്നത്. ഇക്കാര്യം നേരത്തേ ചെയ്തു പകര്‍ച്ചവ്യാധിയെ തടയിടാതിരുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. രാജ്യം ലോക്ഡൗണിലേക്കു കടക്കും മുന്‍പു തന്നെ പരിശോധന വ്യാപകമാക്കണമെന്നു പ്രതിപക്ഷവും ആരോഗ്യ വിദഗ്ധരും ആവശ്യമുയര്‍ത്തിയിരുന്നെങ്കിലും ആവശ്യമില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം.
ഇന്ത്യ ഇപ്പോഴും ജനസംഖ്യാനുപാതിക കോവിഡ് പരിശോധനയില്‍ ദയനീയ നിലയിലാണ്. ജനസംഖ്യാനുപാതിക പരിശോധനയില്‍ ഇന്ത്യയുടെ സ്ഥാനം 138 ആണ്. ഇതുവരെ 56.58 ലക്ഷം കോവിഡ് പരിശോധന ഇന്ത്യ നടത്തി.ഓരോ 10 ലക്ഷം പേരിലും അയ്യായിരത്തില്‍താഴെ ആളുകള്‍ക്കു മാത്രമാണ് ഇപ്പോഴും കോവിഡ് പരിശോധന ലഭ്യമാകുന്നത്.
രോഗതീവ്രത കുറഞ്ഞവരില്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ അന്വേഷണാത്മകമായി രോഗിയുടെ സമ്മതത്തോടെ മാത്രമേ റെംഡെസിവറും പ്ലാസ്മ ചികിത്സയും പരീക്ഷിക്കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും പൂര്‍ണ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് കോവിഡ് രോഗികളില്‍ പരീക്ഷിക്കാന്‍ അനുവദിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎസ് കമ്പനി വികസിപ്പിച്ചെടുത്ത റെംഡെസിവര്‍ കോവിഡ് ചികിത്സയില്‍ ഫലപ്രദമാണെന്നു കണ്ട് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന റെംഡെസിവറിന്റെ ആദ്യ 3 ബാച്ച് കേന്ദ്ര മരുന്നു നിലവാര നിയന്ത്രണ സംഘടന (സിഡിഎസ്‌സിഒ) പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടേ ചികിത്സയ്ക്കായി നല്‍കുകയുള്ളുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങളും വ്യാപകമായ കോവിഡ് പരിശോധനയുമായിരുന്നു തുടക്കത്തില്‍ എല്ലായിടത്തും വേണ്ടിയിരുന്നത്. പകരം ലോക്ഡൗണാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വൈകിയാണെങ്കിലും പരിശോധന വ്യാപകമാക്കുന്നതു നല്ലതെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. കെ.വി. ബാബു അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























