Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വെട്ടുകിളിക്കൂട്ടം ഭോപ്പാലിലേക്ക്; കാട്ടിലേക്കുപോയവർ വീണ്ടും തിരിച്ചെത്തി ; കോവിഡിന് പിന്നാലെ പുതിയ ഭീഷണി

15 JUNE 2020 10:05 AM IST
മലയാളി വാര്‍ത്ത

കോവിഡിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ് വെട്ടുകിളി അക്രമണവും. 26 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണെന്നു കേന്ദ്രകാർഷിക മന്ത്രാലയത്തിനു കീഴിലുള്ള വെട്ടുകിളി മുന്നറിയിപ്പു സംഘടനയുടെ(എൽഡബ്യുഒ) വിലയിരുത്തി.

കര്‍ഷകരില്‍ ആശങ്കയുണര്‍ത്തി മരുഭൂമികളില്‍ നിന്നുള്ള വെട്ടുകിളിക്കൂട്ടം മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലേക്ക് കടന്നു. അയല്‍ ജില്ലയായ റെയ്‌സണിലേക്കും വെട്ടുകിളിക്കൂട്ടത്തിന്റെ സംഘം എത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 35 ജില്ലകളില്‍ ഇതിനകം വെട്ടുകിളിക്കൂട്ടം നാശം വിതച്ചിട്ടുണ്ടെന്നാണ് അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചിരിക്കുന്നത്. മെയ് പകുതിയോടെ രാജസ്ഥാനില്‍ നിന്നും മധ്യപ്രദശിലെത്തിയ വെട്ടുകിളിക്കൂട്ടം ആദ്യമായാണ് ഭോപ്പാലിലെത്തുന്നത്. ഭോപ്പാലിലെ ബെറേഷ്യ മേഖലയിലെത്തിയ വെട്ടുകിളിക്കൂട്ടം കാട്ടിലേക്ക് പോയിരുന്നെങ്കിലും കാറ്റിനൊപ്പം തിരിച്ചെത്തുകയായിരുന്നു.

വെട്ടുകിളി കൂട്ടം എത്തിയതിനു പിന്നാലെ മേഖലയില്‍ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

‘ രാത്രിയില്‍ മരങ്ങളില്‍ വസിക്കുമ്പോള്‍ പ്രാണികള്‍ക്ക് രാസവസ്തുക്കള്‍ തളിക്കാനായി ഫയര്‍ ടെന്‍ഢറുകള്‍ ഉപയോഗിക്കാന്‍ അഗ്നി ശമന സേനയുടെ സഹായം തേടിയിട്ടുണ്ട്. മരങ്ങളുടെ ഉയരം കാരണം സാധാരണ സ്‌പ്രേയറുകള്‍ ഉപയോഗിച്ച് രാസവസ്തുക്കള്‍ തളിക്കുന്നത് ബുദ്ധിമുട്ടാണ്,’ ഭോപ്പാല്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ എസ്.എന്‍ ലൊനാനിയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.നിലവില്‍ വയലുകളില്‍ കാര്യമായ വിളയില്ലാത്തിനാല്‍ കര്‍ഷകര്‍ക്ക് ആശങ്ക കുറവാണ്. അതേ സമയം മണ്‍സൂണ്‍ വിളകള്‍ക്ക് വെട്ടുകിളികള്‍ ഭീഷണിയാവും.

ദിവസങ്ങൾക്കു മുൻപ് പടിഞ്ഞാറൻ രാജസ്ഥാനിലെ ജില്ലകളിൽ നിന്നു വെട്ടുകിളിക്കൂട്ടം പഞ്ചാബും യുപിയും കടന്നു മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ഡൽഹിയിലും ഭീഷണിയുണ്ടായിരുന്നെങ്കിലും തെക്കു–പടിഞ്ഞാറൻ കാറ്റിൽ ഇവ വഴിമാറിപ്പോയെന്നാണു വിശദീകരണം.പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും ഭീഷണിയായ വെട്ടുകിളികള്‍ റാബി വിളകളെ ബാധിക്കില്ല. എന്നാല്‍ മണ്‍സൂണിന് മുമ്പ് കീടങ്ങളെ ഓടിച്ച് ഖാരിഫ് വിളകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് എല്‍ഡബ്ല്യുഒ (ലോക്കസ്റ്റ് വാര്‍ണിംഗ് ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കി.
മാസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാന്‍ വഴി രാജസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ വെട്ടുകിളികള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഇവ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് രാജസ്ഥാനെയാണ്. രാജസ്ഥാന്‍ അതിര്‍ത്തി കടന്ന് മഥുര, ആഗ്ര, അലിഗഡ്, ബുലന്ത്ഷെഹര്‍ ജില്ലകളിലേക്ക് ഇപ്പോള്‍ നീങ്ങുകയാണ്. മധ്യപ്രദേശില്‍ നിന്ന് ഝാന്‍സി മേഖലയിലേക്ക് വെട്ടുകിളി നീങ്ങിത്തുടങ്ങിയതോടെ സമീപത്തെ പത്തു ജില്ലകള്‍ക്കു കൂടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

പാട്ടകൊട്ടിയും നിയന്ത്രിത അളവില്‍ കീടനാശിനി തളിച്ചുമാണ് കര്‍ഷകരുടെ പ്രതിരോധം. ലോക്ഡൗണ്‍ കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടങ്ങളിലും ഫലപ്രദമാകുന്നില്ല. കഴിഞ്ഞ കൊല്ലം ഗുജറാത്തിലെ കച്ച് ഉള്‍പ്പടെയുള്ള അതിര്‍ത്തി ജില്ലകളില്‍ വെട്ടുകിളി ആക്രമണമുണ്ടായെങ്കിലും കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends