Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

രാജ്യത്ത് കോവിഡ് കേസുകള്‍ നവംബര്‍ പകുതിയോടെ മൂര്‍ധന്യത്തിലെത്തും; ലോക്ക് ഡൗണ്‍ സംഭവിച്ചില്ലായിരുന്നു എങ്കില്‍ 83% രോഗ സാധ്യത കൂടുമായിരുന്നു; ഐ.സി.എം.ആര്‍. രൂപവത്കരിച്ച ഗവേഷകസംഘം പറയുന്നതിങ്ങനെ...

15 JUNE 2020 11:34 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് അപകടത്തില്‍ നിന്ന് അപകത്തിലേക്ക് പോകുകയാണ്. ഓരോദിവസവും അസാധാരണമാം വിധം രോഗബാധിതര്‍ കൂടുന്നു. മഹാരാഷ്ട്രക്കും തമിഴ്നാടിനും പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിതികള്‍ ഏറ്റവും മോശം അവസ്ഥയിലാണ്. കോവിഡ് കേസുകള്‍ നവംബര്‍ പകുതിയോടെ മൂര്‍ധന്യത്തിലെത്തുമെന്ന് പഠനം. എട്ടാഴ്ചത്തെ അടച്ചിടലും ആരോഗ്യമേഖലയിലെ ശക്തമായ ഇടപെടലും കാരണമാണ് ഇത് ഇത്രയും വൈകുന്നത്. അപ്പോഴേക്കും ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐ.സി.എം.ആര്‍. രൂപവത്കരിച്ച ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.

അടച്ചിടല്‍ നടപ്പാക്കിയതിനാല്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടുന്ന സമയം 34 മുതല്‍ 76 ദിവസംവരെ വൈകിപ്പിക്കാനായി. മാത്രവുമല്ല, കോവിഡ് ബാധിതരുടെ എണ്ണം 69 മുതല്‍ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു. ആരോഗ്യമേഖല ശക്തിപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതും ഗുണംചെയ്തു.

അടച്ചിടല്‍കാലത്തിന് ശേഷം ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടു. അതിനാല്‍, നവംബര്‍ ആദ്യവാരം വരെ ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റാനാകും. എന്നാല്‍ അതിനുശേഷം 5.4 മാസത്തോളം ഐസൊലേഷന്‍ കിടക്കകള്‍ അപര്യാപ്തമായിവരും. ഐ.സി.യു. കിടക്കകള്‍ 4.6 മാസവും വെന്റിലേറ്ററുകള്‍ 3.9 മാസവും തികയാത്ത അവസ്ഥയുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

എങ്കിലും ഈ ദൗര്‍ലഭ്യത, അടച്ചിടലും ആരോഗ്യമേഖലയിലെ നടപടികളും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ 83 ശതമാനം കുറവാണ്. പൊതുജനാരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ 80 ശതമാനം കൂട്ടിയാല്‍ മഹാമാരിയെ ശക്തമായി നേരിടാം -സംഘം അഭിപ്രായപ്പെട്ടു.

അതേസമയം കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഓഗസ്റ്റ് മാസം അവസാനത്തോടെ 18,000ത്തിലെത്താനും സാധ്യതയുണ്ടെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടല്‍ . സ്ഥിതി ഏറ്റവും മോശമായ നിലയിലേക്ക് പോകുകയാണെങ്കില്‍ എങ്ങനെയായിരിക്കും രോഗപ്പകര്‍ച്ച നടക്കുകയെന്നത് വിദഗ്ധര്‍ പഠിച്ച് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. രോഗവ്യാപനം തുടരുന്നതും വിദേശങ്ങളില്‍ നിന്ന് കൂടുതല്‍പ്പേര്‍ സ്വരാജ്യത്തേക്ക് മടങ്ങുന്നതുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ജൂണ്‍ 30ഓടെ പ്രതിദിന കേസുകള്‍ 169 വരെയാകാനിടയുണ്ട്. ജൂലൈ 31ന് പ്രതിദിന കേസ് 342 ആയി ഉയര്‍ന്നേക്കാം. ആഗസ്റ്റ് അവസാനത്തോടെ മൊത്തം കേസുകളുടെ എണ്ണം 18000ത്തില്‍ എത്തിയേക്കാം. ഈ സാഹചര്യത്തില്‍ പ്രതിരോധ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് കേരളത്തിന്റെ മുന്നൊരുക്കങ്ങള്‍

'പ്ലാന്‍ സി'യിലേക്ക് കടക്കാനുള്ള ആലോചനയിലാണ് കേരളം . അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം ഉറപ്പാക്കല്‍ തുടങ്ങിയവ ഈ പദ്ധതിയില്‍ പെടുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെകെ ശൈലജ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ 13 ലക്ഷം ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ പരിശീലനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അടിയന്തിരസാഹചര്യം വന്നാല്‍ നേരിടാനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടിയന്തിരാവശ്യമില്ലാത്ത രോഗികളെ ഒഴിപ്പിച്ചും സ്ഥലം കൂട്ടും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (48 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends