Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചൈനക്കെതിരെ ഉപയോഗിച്ചത് കേട്ടുകേള്‍വിയില്ലാത്ത യുദ്ധതന്ത്രങ്ങള്‍; തോക്കുകള്‍ ഉപയോഗിക്കാതെ കായികമായാണ് ഇവര്‍ ചൈനീസ് ഭാഗത്ത് നാശം വിതച്ചത്; രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ വരെ മൂന്നു തവണയാണ് ഇരുവിഭാഗങ്ങളിലെയും സൈനികര്‍ ഏറ്റുമുട്ടിയത്;

23 JUNE 2020 01:49 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

ജൂണ്‍ 15-ന് ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികര്‍ ആണി തറച്ച പലകകള്‍ കൊണ്ടും ഇരുമ്പുദണ്ഡുകള്‍ കൊണ്ടും നടത്തിയ ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ചൈനീസ് ഭാഗത്ത് കനത്ത ആള്‍നാശം വരുത്തിയ തിരിച്ചടിക്കു നേതൃത്വം നല്‍കിയത് 16 ബിഹാര്‍ റെജിമെന്റിലെ സൈനികരും 'ഘാതക് പ്ലറ്റൂണും'. തോക്കുകള്‍ ഉപയോഗിക്കാതെ കായികമായാണ് ഇവര്‍ ചൈനീസ് ഭാഗത്ത് നാശം വിതച്ചത്. ബിഹാര്‍ റെജിമെന്റിലെയും പഞ്ചാബ് റെജിമെന്റിലെയും ഘാതക് പ്ലറ്റൂണുകളും രംഗത്തെത്തിയിരുന്നു. രാത്രി ഏഴു മണിമുതല്‍ പുലര്‍ച്ചെ വരെ മൂന്നു തവണയാണ് ഇരുവിഭാഗങ്ങളിലെയും സൈനികര്‍ ഏറ്റുമുട്ടിയത്.

ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുള്ളതാണ് ബിഹാര്‍ റെജിമെന്റിന്റെ ചരിത്രം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാള്‍ നേറ്റിവ് ഇന്‍ഫന്‍ട്രി ആയാണ് ബിഹാര്‍ റെജിമെന്റ് സ്ഥാപിച്ചത്. 1757ല്‍ റോബര്‍ട്ട് ക്ലൈവ് എന്ന ബംഗാള്‍ പ്രസിഡന്‍സി ഗവര്‍ണറാണ് ഇതിന് മുന്‍കൈയെടുത്തത്. ഇവരുടെ പോരാട്ടവീര്യം ബ്രിട്ടീഷുകാരെ വല്ലാതെ ആകര്‍ഷിച്ചു. ബക്‌സര്‍, കര്‍ണാടക, മറാത്താ യുദ്ധങ്ങളില്‍ ബ്രിട്ടീഷ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. തുടര്‍ന്ന് ഒന്നാം ലോകമഹായുദ്ധ കാലത്ത് മലയ, സുമാത്ര, ഈജിപ്ത് എന്നിവിടങ്ങളില്‍ ഇവരെ വിന്യസിച്ചിരുന്നു.

എന്നാല്‍ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857ലെ ശിപായി ലഹളയ്ക്ക് ശേഷം ബ്രിട്ടീഷുകാര്‍ക്ക് ഈ റെജിമെന്റിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഇവരെ സൈന്യത്തിലെടുക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വിമുഖത പ്രകടിപ്പിക്കുകയും ബിഹാറില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കുകയും ചെയ്തു.പിന്നീട് രണ്ടാം ലോകമഹായുദ്ധ കാലത്ത് 1941ല്‍ 11-ാം ബറ്റാലിയന്‍, 19 ഹൈദരാബാദ് ബറ്റാലിയന്‍ എന്നിവ പുനഃക്രമീകരിച്ച് ബീഹാര്‍ റെജിമെന്റ് വീണ്ടും സംഘടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം റെജിമെന്റിന്റെ ഭാഗമായി രണ്ടാം ബറ്റാലിയനും രൂപീകരിച്ചു. അശോക സ്തംഭത്തെ അനുസ്മരിപ്പിക്കുന്ന മൂന്ന് സിംഹങ്ങള്‍ അടയാളമായ ചിഹ്നമാണ് ബിഹാര്‍ റെജിമെന്റിന്റേത്. റെജിമെന്റിലെ ഒന്നാം ബറ്റാലിയനിലെ ആദ്യത്തെ കമാന്‍ഡിങ് ഓഫീസറായിരുന്ന ക്യാപ്റ്റന്‍ എം. ഹബീബുള്ള ഖാന്‍ ആണ് 1941ല്‍ ഈ ചിഹ്നം സേനയുടെ ഭാഗമാക്കിയത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ബര്‍മയിലെ പോരാട്ടത്തിനാണ് ഇവരെ ബ്രിട്ടീഷുകാര്‍ നിയോഗിച്ചത്. സ്വതന്ത്ര്യത്തിന് ശേഷം പാകിസ്താനുമായി നടന്ന യുദ്ധങ്ങളിലെല്ലാം ബിഹാര്‍ റെജിമെന്റ് അതുല്യമായ സംഭാവനകളാണ് നല്‍കിയത്. 1947-48 കാലത്ത് നടന്ന ഇന്ത്യാ- പാക് യുദ്ധത്തിലാണ് ബിഹാര്‍ റെജിമെന്റ് പങ്കെടുത്ത സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ യുദ്ധം. 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍ നടന്ന പാകിസ്താനുമായുള്ള യുദ്ധത്തിലാണ് ഇവര്‍ പരാക്രമ വീര്യം പ്രദര്‍ശിപ്പിച്ചത്.1965ലെ യുദ്ധത്തില്‍ പാകിസ്താന്റെ കൈയില്‍ നിന്ന് ഹാജി പിര്‍ പാസ്, ബെദൗരി എന്നിവ പിടിച്ചെടുത്ത് ബീഹാര്‍ റെജിമെന്റാണ്. 1971 ലെ യുദ്ധത്തില്‍ പാക് സൈനികര്‍ ബര്‍മയിലേക്ക് കടന്ന് രക്ഷപ്പെടാതിരിക്കാന്‍ കടലിലൂടെ ആക്രമണം നടത്തി പാകിസ്താനെ വിറപ്പിച്ചതും ബിഹാര്‍ റെജിമെന്റാണ്. കാര്‍ഗിലില്‍ 1999ല്‍ നിയന്ത്രണ രേഖ മറികടന്ന് പാകിസ്താന്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരികെ പിടിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ വിജയ് എന്ന യുദ്ധത്തില്‍ ബറ്റാലിക് മേഖലയില്‍ നിന്ന് പാകിസ്താനെ തുരത്തിയതും ഇതേ റെജിമെന്റിലെ ചുണക്കുട്ടികളാണ്.

പാകിസ്താന്റെ പക്കല്‍ നിന്ന് ജുബാര്‍ ഹില്‍, തരു എന്നീ മേഖലകള്‍ പിടിച്ചെടുത്തത് റെജിമെന്റിലെ ഒന്നാം ബറ്റാലിയനാണ്. 2004, 2009, 2014 എന്നീ വര്‍ഷങ്ങളില്‍ യു.എന്‍ സമാധാന സേനയുടെ ഭാഗമായി കോംഗോയില്‍ സ്തുതര്‍ഹ്യമായ സേവനങ്ങള്‍ നടത്തി. നാല് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനുകളും ബിഹാര്‍ റെജിമെന്റിനുണ്ട്. ഇത് കരസേനയുടെ മറ്റ് റെജിമെന്റുകളിലുള്ളതിനേക്കാള്‍ കൂടുതലാണ്.ഇപ്പോള്‍ റെജിമെന്റിന്റെ ധീരതയെ പുകഴ്ത്തിയും ചൈനയെ പരിഹസിച്ചുമുള്ള വീഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണ് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡ്. ഇതിന് വ്യാപകമായ പ്രതികരണമാണ് ഇന്ത്യക്കാരില്‍ നിന്ന് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാര്‍ റെജിമെന്റിന്റെ ധീരതയെ വാഴ്ത്തുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (22 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (31 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (38 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (49 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends