ആന്ധ്രാപ്രദേശില്‍ 25 ചന്ദനകൊള്ളക്കാര്‍ കൊല്ലപ്പെട്ടു; പോലീസിന്റെ ഏറ്റു മുട്ടലില്‍ ദൂരൂഹത

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 25ല്‍ ഏറെ ചന്ദനകൊള്ളക്കാര്‍ കൊല്ലപ്പെട്ടു. ചന്ദ്രഗിരി മണ്ഡലിലെ തിരുപ്പതി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ശേഷാചലം വനത്തിനുള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പത്ത് പോലീസുകാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കൊള്ളക്കാര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. കനത്ത വെടിവയ്പാണ് നടന്നത്. ഇരുഭാഗത്തും പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ കൊള്ളക്കാര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരിച്ചടിയിലാണ് ആള്‍നാശമുണ്ടായത്. ശേഷാചലം വനത്തില്‍ നിന്ന് രക്തചന്ദന മരങ്ങള്‍ മുറിച്ച് രാജ്യാന്തര മാര്‍ക്കറ്റിലേക്ക് കടത്തുന്ന സംഘം ഇവിടെ പ്രബലമാണ്. കൊള്ളക്കാരായി ഇവിടെ എത്തുന്നവരില്‍ അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ്. ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് തമിഴ്‌നനാട്ടിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















