ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമായി മാറും; സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വിമർശന സ്വരങ്ങളെ അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം; എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എഫ്.സി.ആർ.എ നിയമഭേദഗതി തിടുക്കപ്പെട്ട് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
സാമൂഹിക സേവന മേഖലയിൽ സജീവമായ നിരവധി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനൊപ്പം, പാവപ്പെട്ടവർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ലഭിക്കുന്ന സഹായങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.
വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സേവന സംഘടനകൾ അശരണരായ മനുഷ്യർക്ക് നല്‍കുന്ന സഹായവും പരിചരണവും തടയുന്ന രീതിയിലേക്കാണ് ഈ ഭേദഗതി നീങ്ങുന്നത് എന്ന ആശങ്ക കേരളവും പങ്കു വെക്കുന്നു.
കേരളത്തിന്റെ ഭയാശങ്കകൾ അറിയിക്കാൻ മാർച്ച് 30 ന് ബഹു. പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു . ഇത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമായി മാറും. സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വിമർശന സ്വരങ്ങളെ അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം. ജനാധിപത്യത്തിന്റെ ആത്മാവിനും സാമൂഹിക നീതിക്കും വിരുദ്ധമായ ഈ ഭേദഗതി അടിയന്തിരമായി പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























