Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

തെങ്കാശിയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോലീസിന്റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു

29 JUNE 2020 08:33 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടിലെ തെങ്കാശിയില്‍ കസ്റ്റഡി മരണം. വീരകേരളപുത്തൂര്‍ പോലീസ് സ്റ്റേഷനില്‍വച്ച് മര്‍ദനമേറ്റ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ മരണപ്പെട്ടു. കഴിഞ്ഞ മാസം 10-നാണ് എന്‍. കുമരശന്‍ എന്ന 25-കാരന് പോലീസ് സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദനമേറ്റത്.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മേയ് എട്ടിനു വീരകേരളപുത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കുമരശനെ വിളിപ്പിച്ചതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. അന്നു കുമരശനെ ഭീഷണിപ്പെടുത്തിയ ശേഷം എസ്.ഐ. ചന്ദ്രശേഖര്‍ തിരിച്ചയച്ചു. പിറ്റേന്ന് ഒരു പോലീസുകാരനെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍വിട്ട് കുമരശനെ വിളിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ 11-ന് കുമരശന്‍ പോലീസ് സ്റ്റേഷനിലെത്തി.

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്.ഐ മുന്നോട്ടു വച്ച നിര്‍ദേശം കുമരശന്‍ തള്ളിയതോടെ ആക്രമണം തുടങ്ങി. എസ്.ഐ. അയാളെ നെഞ്ചില്‍ ചവിട്ടിവീഴ്ത്തി. തുടര്‍ന്നു ജനനേന്ദ്രിയത്തില്‍ പലതവണ ബൂട്ടിട്ടു ചവിട്ടി. ഭീഷണിപ്പെടുത്തിയശേഷം വീട്ടിലേക്കു പറഞ്ഞുവിടുകയായിരുന്നു.

കുമരശന്‍ രാത്രിയില്‍ രക്തം ഛര്‍ദിക്കാന്‍ തുടങ്ങിയതോടെ അയാളെ സുരണ്ടായിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിന്നീട് തിരുനല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുമരശന്റെ വ്യക്കയ്ക്കും മറ്റ് ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ കണ്ടെത്തി. പോലീസുകാര്‍ മര്‍ദിച്ചകാര്യം അയാള്‍ ഡോക്ടര്‍മാരോടും പറഞ്ഞു.

ഈ മാസം 14-നു പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിച്ചെങ്കിലും മൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കുമരശന്റെ പിതാവ് എ. നവനീതകൃഷ്ണന്റെ പരാതിയെ തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരേ തമിഴ്നാട് പോലീസ് കേസെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (6 hours ago)

Malayali Vartha Recommends