Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അവര്‍ എന്റെ വെന്റിലേറ്റര്‍ എടുത്തുമാറ്റി; ഞാന്‍ മരിക്കുകയാണ്,നൊമ്പരമായി കോവിഡ് രോഗിയുടെ അവസാന വാക്കുകള്‍

29 JUNE 2020 11:00 AM IST
മലയാളി വാര്‍ത്ത

കൃത്യമായ ചികില്‍സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി ആരോപണം. ഹൈദരാബാദിലെ ആശുപത്രിയിലാണ് 35കാരന്‍ മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇയാളുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഹൈദരാബാദിലെ ആശുപത്രിയിലാണ് ഇയാള്‍ ചികില്‍സയിലുണ്ടായിരുന്നത്. വെള്ളിയാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെന്റിലേറ്റര്‍ സൗകര്യമുള്‍പ്പടെ ലഭിച്ചില്ലെന്ന് പരാതിപ്പെടുന്ന രോഗിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മണിക്കൂറായി തനിക്ക് വെന്റിലേറ്റര്‍ സൗകര്യം നല്‍കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് വെന്റിലേറ്റര്‍ സൗകര്യം നല്‍കി കഴിഞ്ഞുവെന്നായിരുന്നു മറുപടി.

അതേസമയം രോഗിക്ക് ശ്വസനസംബന്ധമായ അസുഖങ്ങളും ഹൃദയത്തിന് പ്രശ്‌നവുമുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതാണ് ഇയാളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

ഹൈദരാബാദിലും കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടുത്തെ വ്യാപാരികള്‍.

ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെയും സെക്കന്ദരാബാദിലെയും വ്യാപാരി സമൂഹമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂട്ടായി ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത്. ഇതനുസരിച്ച് വരുന്ന ഞായറാഴ്ച മുതല്‍ ജൂലൈ എട്ടുവരെ കടകള്‍ അടച്ചിടാനാണ് തീരുമാനം.

ചാര്‍മിനാറിന്റെ പരിസരത്തുള്ള ലോകപ്രശസ്തമായ ലാഡ് ബസാര്‍(വള വില്പന കമ്പോളം ) ബീഗം ബസാര്‍, റാണിഗഞ്ചിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. ഹൈദരാബാദില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഏതാനും ദിവസങ്ങളായി 800ന് മുകളിലാണ് കോവിഡ് കേസുകള്‍.അതെ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,174,205 കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502,855 കവിഞ്ഞു. ഇതുവരെ 5,510,586 പേരാണ് രോഗമുക്തി നേടിയത്. അമേരിക്കയില്‍ 39,000ല്‍ അധികം പേര്‍ക്കും ബ്രസീലില്‍ 28,000ല്‍ അധികം ആളുകള്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. റഷ്യയിലും ദക്ഷിണാഫ്രിക്കയിലും 6,000ത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ പേരിലേക്ക് വ്യാപിച്ചത്. ഇതുവരെ 2,615,703 പേര്‍ക്ക് ഇവിടെ രോഗം പിടിപെട്ടു. ഏറ്റവും കൂടുതല്‍ മരണവും അമേരിക്കയിലാണ്(128,237). ബ്രസീലില്‍ 1,319,274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ മരിച്ചത് 57,149 പേര്‍.
രോഗവ്യാപനത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും റഷ്യക്കും പിന്നില്‍ നാലാമതാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിലെ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതേയുള്ളൂ. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 20,000ത്തിലധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനാണ് സാധ്യത. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5493 ഉം തമിഴ്നാട്ടില്‍ 3940 ഉം ദില്ലിയില്‍ 2889 ഉം പേരില്‍ രോഗം സ്ഥിരീകരിച്ചു എന്നത് വലിയ ആശങ്ക നല്‍കുന്നു.
ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് പിന്നീട് ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കോവിഡ് എന്ന മഹാമാരി ഭീഷണിയായി തന്നെ തുടരുമ്പോള്‍ ആഗോളതലത്തില്‍ രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറുമാസം പിന്നിടുമ്പോഴാണ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിടുന്നത്. മരണ സംഖ്യ ഇതിനോടകം അഞ്ച് ലക്ഷവും പിന്നിട്ടുകഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (6 hours ago)

Malayali Vartha Recommends