Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തം; ഭാരതീയ ഭാഷകളിൽ പരിപാടികളുമായി ചൈന റേഡിയോ ഇന്റര്‍നാഷനല്‍; ലോകത്തെമ്പാടുമായി 65 ഭാഷകളില്‍ പരിപാടികള്‍ ; സിആര്‍ഇ തമിഴിന് പ്രത്യേക വെബ്സൈറ്റും ഫെയ്സ്ബുക് പേജും

02 JULY 2020 11:35 AM IST
മലയാളി വാര്‍ത്ത

ബോയ്‌കോട്ട് ചൈന ക്യാമ്പയിൻ ശക്തമാക്കുകയാണ് ഇന്ത്യ . അതുകൊണ്ടുതന്നെയാണ് ചൈനയ്ക്കു ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്ക് ഏർപ്പെടുത്തിയതും. അത് പൂർണമായി വിജയം കാണുകയും ചെയ്തു 

ടിക്ടോക് ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിരോധിച്ച് ഇന്ത്യയില്‍ ചൈനീസ് ഇടപെടലുകള്‍ക്കു തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോള്‍ ഭാരതീയ ഭാഷകളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പരിപാടികളുമായി ചൈന റേഡിയോ ഇന്റര്‍നാഷനല്‍. ഇംഗ്ലിഷിനു പുറമേ തമിഴ്, ഹിന്ദി, ബംഗാളി, ഉർദു, നേപ്പാളി, സിംഹള ഭാഷകളിലുള്ള പരിപാടികളാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തെ ലക്ഷ്യമിട്ട് ചൈന പ്രക്ഷേപണം ചെയ്യുന്നത്. ഈ പ്രക്ഷേപണങ്ങളില്‍ പലതും കേരളത്തിലും  വ്യക്തമായി കേള്‍ക്കാം, പ്രത്യേകിച്ച് തമിഴ്.

ഒൗദ്യോഗിക പ്രസ്താവനകളും സ്ഥിതിവിവര കണക്കുകളും മാത്രമാക്കാതെ സംഗീതം, പാചകം, സാഹിത്യം തുടങ്ങിയ ജനപ്രിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോളശക്തിയാകാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചൈന തങ്ങളുടെ സംസ്കാരത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാന്‍ രൂപീകരിച്ചതാണ് ചൈന മീഡിയ ഗ്രൂപ്.
റേഡിയോ, ടെലിവിഷന്‍, വെബ്, നവ മാധ്യമങ്ങള്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം ചൈന മീഡിയ ഗ്രൂപ്പ് അവരുടെ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ലോകത്തെമ്പാടുമായി 65 ഭാഷകളില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. അതിന്റെ ഭാഗമാണ് ചൈന റേഡിയോ ഇന്റര്‍നാഷനലും.

ചൈനയിലെ സര്‍വകലാശാലകളില്‍നിന്ന് തമിഴും ഹിന്ദിയുമെല്ലാം പഠിച്ചിറിങ്ങുന്ന ചൈനക്കാര്‍തന്നെയാണ് പ്രധാനമായും ഈ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പേരുകളും അവതാരകര്‍ സ്വീകരിക്കുന്നു. ശാന്തി, തേന്‍മൊഴി, പൂങ്കോതൈ, കലമണി, നിലാനി തുടങ്ങിയവര്‍ പ്രശസ്തരായ ചൈനീസ് റേഡിയോ ജോക്കികളാണ്. തമിഴ് പേശുന്ന പതിനാലോളം ചൈനക്കാര്‍ തിരുക്കുറല്‍ പാടിയും ചൈനീസ് കുക്കറി ഷോ നടത്തിയും വന്‍മതില്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് സ്പോട്ടുകളെപ്പറ്റി വിവരിച്ചും പൂന്തോട്ട പരിപാലനരീതികള്‍ പരിചയപ്പെടുത്തിയുമെല്ലാം ശ്രോതാക്കളെ വശത്താക്കുന്നു.

പ്രത്യേക വെബ്സൈറ്റും ഫെയ്സ്ബുക് പേജും സിആര്‍ഇ തമിഴിനുണ്ട്. ശ്രീലങ്കയില്‍ അവരുടെ എഫ്എം നിലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും എഫ്എം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ സിആർഐ തമിഴ് നടത്തുന്നു. 1941 ആരംഭിച്ച പീക്കിങ് റേഡിയോ ആണ് പിന്നീട് ചൈന റേഡിയോ ഇന്റര്‍ നാഷനല്‍ (സിആർഐ) ആയത്. 1967ലെ നക്സൽബാരി പ്രസ്ഥാനത്തെ പീക്കിങ് റേഡിയോ പിന്തുണച്ചിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വിപ്ലവകാരികൾ ഒരു ജനകീയ സമരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഗറില്ലാ സമരം നടത്തി ആ സേന നഗരങ്ങൾ കയ്യടക്കി വിപ്ലവം നടപ്പാക്കുമെന്നുമായിരുന്നു ചൈനീസ് റേഡിയോ അഭിപ്രായപ്പെട്ടത്.

കേരളത്തിലെ പ്രതിലോമകാരികളായ പൊലീസുകാരെ സായുധരായ കർഷകർ നേരിട്ടുവെന്നായിരുന്നു കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ റേഡിയോ വിശേഷിപ്പിച്ചത്. നക്സലൈറ്റുകളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ റേഡിയോ ശക്തമായി വിമർശിച്ചു. പീക്കിങ് റേഡിയോ തമിഴ് വിഭാഗത്തിന്റെ ആദ്യകാല പരിശീലക ഒരു മലയാളിയായിരുന്നു, പാലക്കാട്ടുകാരി ശാരദ ശർമ.

ആന്‍ഡമാനില്‍ ചൈനീസ് റേഡിയോ സിഗ്നലുകളുടെ ആധിക്യത്തെക്കുറിച്ചുള്ള മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നതതല ചര്‍ച്ച ആയതിനുശേഷമാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പോര്‍ട് ബ്ലയറില്‍ ആദ്യമായി ഒരു എഫ്എം സ്റ്റേഷന്‍ ആരംഭിക്കുന്നത്!. അവിടുത്തുകാരുടെ നിരന്തര ആവശ്യമായിരുന്നു എഫ്എം സ്റ്റേഷന്‍

പാക്കിസ്ഥാന്റെ പ്രചാരവേലകൾക്കു തിരിച്ചടി നൽകുന്ന സമീപനം ഒാള്‍ ഇന്ത്യ റേ‍‍ഡിയോ (എഐആര്‍) കൈക്കൊണ്ടിരുന്നെങ്കിലും ഇന്ത്യയുടെ ചൈനയിലേക്കുള്ള റേഡിയോ പ്രക്ഷേപണം പൊതുവേ മുദു സ്വഭാവത്തിലുള്ളതായിരുന്നു. ചൈനീസ് ഭാഷയില്‍ (മന്‍ഡാരിന്‍) പ്രക്ഷേപണം നടത്തുന്നത് ദിവസവും ഇന്ത്യന്‍ സമയം വൈകിട്ട് 5.15 മുതല്‍ 6.45 വരെ ഒന്നേ മുക്കാല്‍ മണിക്കൂര്‍ വിനോദ പരിപാടികളും വാര്‍ത്തകളും മാത്രം.

ഗല്‍വാനില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈന നടത്തുന്ന അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും ആകാശവാണിയുടെ വിദേശ സര്‍വീസ് വിഭാഗം ചൈനയെ ലക്ഷ്യംവച്ച് പ്രക്ഷേപണം ചെയ്തുതുടങ്ങി. ഉന്നതതല നിര്‍ദേശങ്ങളെ തുടര്‍ന്നായിരുന്നു ഈ നിലപാടുമാറ്റം. എന്നാല്‍ ചൈന ഈ പ്രക്ഷേപണത്തെ ജാം ചെയ്യുന്നതായി സ്വതന്ത്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴെയുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചൈന നടത്തുന്ന ജാമിങ് വിഷ്വലൈസ് ചെയ്ത് കേള്‍ക്കാം.

പ്രാദേശിക എഫ്എം ചാനലുകള്‍ ഇന്ത്യാവിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതായി ഉത്തരാഖണ്ഡിൽ നേപ്പാൾ അതിര്‍ത്തിക്കു സമീപമുള്ള പ്രദേശത്തെ താമസക്കാർ പരാതിപ്പെട്ടിട്ടുണ്ട്. അതിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് അവിടെയെങ്ങും എഫ്എം സംവിധാനങ്ങളില്ല. നേപ്പാൾ അതിത്തിയോട് ചേർന്ന് എഫ്എം സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് ആരു വഹിക്കും എന്നതിനെച്ചൊല്ലി വിദേശകാര്യ മന്ത്രാലയവും വാർത്താവിനിമയ വകുപ്പും തമ്മിൽ തർക്കം നടക്കുന്നതായി വാർത്ത വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends