Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇന്ത്യയുടെ ആ ആപ്പ് ഏറ്റു; ടിക് ടോക്കിന്റെ മാത്രം നഷ്ടം ഞെട്ടിക്കും; ഡിജിറ്റല്‍ സ്ട്രൈകിനു പുറമേ നടപടികള്‍ വീണ്ടും കടുപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍

02 JULY 2020 06:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും

  ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം ആപ്പുവച്ചു തീര്‍ത്തിരിക്കുകയാണ് ഇന്ത്യ. ആ ആപ്പ് വെറുടെ ആയില്ല എന്നുള്ളതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തുവരുന്നത്. ഇന്ത്യയില്‍ 600 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നുവെന്നും ലോകത്ത് ആകെയുള്ള ഉപയോക്താക്കളില്‍ 30 ശതമാനത്തോളം ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ചൈനക്ക് ഇത് വലിയ ആഘാതമാണ് സൃഷ്ടിച്ചത് എന്ന് അവരുടെ പ്രതികരണത്തില്‍നിന്നുതന്നെ വ്യക്തമാണ്. ചൈനീസ് ആപ്പുകളുടെ നിരോധനം ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണ് എന്ന് ചൈന. രാജ്യത്ത് തുറന്നതും ന്യായവുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു. ചില ചൈനീസ് ആപ്പുകളെ മാത്രം തിരഞ്ഞുപിടിച്ച് വിവേചനപരമായാണ് ഇന്ത്യ നടപടി സ്വീകരിച്ചതെന്നും ഇത് സുതാര്യമായ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ദേശീയ സുരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്നും ലോക വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും ചൈനീസ് എംബസി വക്താവ് ദി റോംഗ് ന്യൂഡല്‍ഹിയില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഇന്ത്യ ഉത്തരവിറക്കിയത്. നിരോധനം ഇന്ത്യക്കാരുടെ തൊഴിലിനെ ബാധിക്കുമെന്നും എല്ലാ നിക്ഷേപങ്ങളേയും സേവനദാതാക്കളേയും തുല്യമായി പരിഗണിക്കണമെന്നും തുറന്നതും ന്യായവുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കണമെന്നും റോങ് ആവശ്യപ്പെട്ടു.

അതേസമയം, ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഡിജിറ്റല്‍ സ്ട്രൈക് തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്. രാജ്യത്തെ ദേശീയപാതാ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ 4ജി നവീകരണ കരാറുകള്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും റദ്ദാക്കി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് നല്‍കിയ കടുത്ത സന്ദേശമായി.

ചൈനീസ് കമ്പനികളെയും സംയുക്ത സംരംഭങ്ങളെയും അടക്കം ദേശീയപാതാ പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി അറിയിച്ചു. റോഡ് നിര്‍മ്മാണത്തില്‍ ചൈനീസ് കമ്പനികളുടെ സഹകരണം പോലും അനുവദിക്കില്ല. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലകളിലും ചൈനീസ് കമ്പനികളെ ഒഴിവാക്കും. ഇതെല്ലാം കര്‍ശനമായി നടപ്പാക്കും, ഗഡ്ക്കരി അറിയിച്ചു.

വളരെ നേരത്തെ മുതല്‍ ചില ചൈനീസ് കമ്പനികള്‍ സഹകരിക്കുന്ന റോഡ് പദ്ധതികള്‍ മാത്രമാണ് രാജ്യത്ത് നടക്കുന്നത്. പുതിയ തീരുമാനം ഭാവിയിലെ ടെണ്ടറുകളെയും നിര്‍മ്മാണ കരാറുകളെയുമാണ് ബാധിക്കുക. വലിയ പദ്ധതികള്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് ലഭിക്കാന്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര ഗതാഗത സെക്രട്ടറിക്കും ദേശീയപാതാ അതോറിറ്റി ചെയര്‍മാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു ചെറിയ പദ്ധതിക്കായി അംഗീകാരം ലഭിച്ച ഒരു കരാറുകാരന് വന്‍കിട പദ്ധതികള്‍ക്കും അപേക്ഷിക്കാമെന്ന തീരുമാനവും നടപ്പാക്കും. ഇതുവഴി നൂറുകണക്കിന് ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനാവും. സാങ്കേതികവിദ്യ, കണ്‍സള്‍ട്ടന്‍സി, ഡിസൈന്‍ എന്നീ മേഖലകളില്‍ വിദേശകമ്പനികളെ അനുവദിക്കുമ്പോള്‍ പോലും ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്നും ഗഡ്ക്കരി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (46 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (6 hours ago)

Malayali Vartha Recommends