Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

രക്തത്തിൽ കുളിച്ച് കിടക്കുന്ന 60കാരന്‍റെ നെഞ്ചിലിരുന്ന് കരയുന്ന 3 വയസുകാരന്‍‍‍; മുത്തച്ഛനെ വെടിവെച്ചത് പൊലീസെന്ന് മൂന്ന് വയസ്സുകാരന്‍, നിഷേധിച്ച് പൊലീസ്

02 JULY 2020 03:05 PM IST
മലയാളി വാര്‍ത്ത

കശ്മീരിലെ സോപോറില്‍ ദിവസമാണ് 60 കാരൻ കൊല്ലപ്പെട്ടത്. രക്തത്തിൽ കുളിച്ച് കിടക്കുന്ന 60കാരന്‍റെ നെഞ്ചിലിരുന്ന് കരയുന്ന 3 വയസുകാരന്‍‍‍ രാജ്യത്ത് നൊമ്ബരമായി മാറിയിരിക്കുകയാണ്. ആ ചിത്രത്തിന് പിന്നാലെ ബഷീര്‍ അഹമ്മദിന്‍റെ കൊലപാതകത്തെ ചൊല്ലിയുള്ള വിവാദവും ആളിക്കത്തുകയാണ്.

ശ്രീനഗറില്‍ നിന്നും ഹന്ദ്വാരയിലേക്ക് കാറില്‍ പോകുമ്ബോള്‍ ബഷീര്‍ അഹമ്മദ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്നാണ് സൈന്യം നൽകിയ വിശദീകരണം. എന്നാല്‍ ബഷീറിനെ സൈന്യം കാറില്‍ നിന്ന് പുറത്തിറക്കി വെടിവെച്ചു കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവം നടക്കുമ്ബോള്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുകാരനും പറയുന്നത് പൊലീസാണ് മുത്തച്ഛനെ വെടിവെച്ചതെന്നാണ്. മുത്തച്ഛന് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്ബോള്‍ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്ബോള്‍ പൊലീസ് എന്നുമാണ് മൂന്ന് വയസുകാരന്റെ മറുപടി. ദ വയര്‍ ആണ് കുട്ടിയുമായുള്ള സംഭാഷണം പുറത്തുവിട്ടത്.

അതേസമയം ഭീകരരും സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടതാണെങ്കില്‍ എന്തുകൊണ്ട് കാറിന് മേല്‍ ഒരു വെടിയുണ്ടയും പതിച്ചില്ലെന്ന് ബഷീറിന്‍റെ സഹോദരന്‍ ചോദിക്കുന്നു. എന്നാല്‍ സുരക്ഷാസേന ബഷീറിനെ വെടിവെച്ച് കൊന്നു എന്ന ബഷീറിന്‍റെ കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കശ്മീര്‍ റെയ്ഞ്ചിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ വ്യക്തമാക്കി. ഭീകരരുടെ ഭീഷണി കാരണമാണ് കുടുംബം ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതെന്നും സൈന്യം കുട്ടിയെ രക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുടുംബം സ്ഥലത്തുണ്ടായിരുന്നോ? ആരാണ് വെടിവെക്കുന്നതെന്ന് അവര്‍ കണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സോപോര്‍ പൊലീസും കുടുംബത്തിന്‍റെ ആരോപണം നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്.


എന്നാല്‍ ആരാണ് കുട്ടി മുത്തച്ഛന്‍റെ നെഞ്ചിലിരുന്ന് കരയുന്ന കുഞ്ഞിന്‍റെ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല. സുരക്ഷാസേനയിലെ ആരെങ്കിലുമാവുമെന്നാണ് നിഗമനം. സൈനിക ഓപ്പറേഷന് മൊബൈല്‍ ഫോണുമായി പോകുന്നത് തെറ്റാണെന്നും സൈനികര്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഐജിപി വിജയ് കുമാര്‍ അറിയിച്ചു.

കുട്ടിയുടെ ഫോട്ടോ ബിജെപി സോഷ്യല്‍ മീഡിയയില്‍ ഇതിനകം രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. പ്രതിസ്​ഥാനത്ത്​ തീവ്രവാദികൾ ആയതിനാൽ പുലിറ്റ്സര്‍ അവാർഡ് പ്രതീക്ഷിക്കേണ്ടെന്നാണ്​ ബി.​ജെ.പി ഐ.ടി സെല്ലിന്‍റെ പ്രചാരണം​. കഴിഞ്ഞ വർഷത്തെ പുലിറ്റ്സര്‍ പുരസ്​കാരം ഇന്ത്യൻ സേനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന കശ്​മീരിലെ ഫോ​ട്ടോ ജേർണലിസ്​റ്റുകൾക്ക്​ ലഭിച്ചതിനെ പരാമർശിച്ചാണ് ഈ പരിഹാസം.

കുഞ്ഞിന്‍റെ ഫോ​ട്ടോ പ്രചാരണായുധമാക്കുന്നതിനെ എതിർത്ത്​​ ജമ്മു കശ്​മീർ മുന്‍ മുഖ്യമന്ത്രി ഉമർ അബ്​ദുല്ലയും രംഗത്തെത്തി. കശ്​മീരിലെ നശിച്ച സംഘർഷത്തിലെ എന്തും പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുകയാണെന്നും കുട്ടിയുടെ ദൈന്യത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ഥിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends