Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

33 യുദ്ധവിമാനങ്ങൾ ; 248 മിസൈലുകൾ; ആകാശപ്പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ; റഷ്യയിൽ നിന്നുടൻ എത്തും

02 JULY 2020 05:56 PM IST
മലയാളി വാര്‍ത്ത

പ്രകോപനവുമായി പാകിസ്ഥാൻ ഒരു വശത്ത്.... അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടർന്നുകൊണ്ട് മറുവശത്ത് ..ഈ സാഹചര്യങ്ങളിൽ കൂടുതൽ ശക്തി ആർജിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നും 33 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പ്രൊപ്പോസലിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. മുപ്പത്തിമൂന്ന് യുദ്ധവി മാനങ്ങള്‍ വാങ്ങാ നുള്ള നിര്‍ദ്ദേശത്തിന് കേന്ദ്രാനുമതി നൽകിയിരിക്കുകയാണ് . 12 സുഖോയ് 30 യുദ്ധവിമാനങ്ങളും 21 മിഗ് 29 വിമാനങ്ങള്‍ക്കുമാണ് അനുമതി ലഭിച്ചത്. നിലവിലെ 21 മിഗ് 29 വിമാനങ്ങള്‍ നവീകരിക്കുകയും ചെയ്യും . 18148 കോടി ഇതിനായി ചെലവാക്കും. വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി 248 മിസൈലുകള്‍ വാങ്ങും. ഡിആര്‍ഡിഒയുടെ ആയിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈൽ വികസനത്തിനും അനുമതി നല്‍കിയിട്ടുണ്ട്. ആകെ 38,900 കോടിയുടെ ഇടപാടുകൾക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം തുടരുമ്പോഴാണ് ഇത്തരത്തിലുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പ്രതിരോധന മന്ത്രാലയത്തിലെ ആയുധ സംഭരണത്തിനുള്ള സമിതിയാണ് ഇടപാടുകള്‍ക്ക് അന്തിമ അനുമതി നല്‍കിയത്. രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി സായുധ സേനയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിനും ഇത് ഊര്‍ജ്ജം പകരും. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് റഷ്യയില്‍ നിന്നും ആയുധം വാങ്ങാനുള്ള പദ്ധതിക്ക് അനുമതി നല്‍കിയത്.

അമേരിക്കയുടെ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത എഫ് -35 ന്റെ സ്ഥാനത്ത് ഇന്ത്യ റഷ്യയിൽ നിന്ന് 21 മിഗ്–29 പോർവിമാങ്ങൾ വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഇന്ത്യൻ സൈന്യം ഇപ്പോഴും ധാരാളം റഷ്യൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം പെട്ടെന്ന് മാറ്റാൻ സാധ്യതയില്ല എന്നാണ് വിവരങ്ങൾ സൂചിപ്പിച്ചിരുന്നത് . ഈ വിമാനങ്ങൾ കാലാവധി തീരുന്ന മിഗ് -21 യുദ്ധവിമാനങ്ങളെ മാറ്റിസ്ഥാപിക്കാനാണ് വ്യോമസേനയുടെ നീക്കം. മിഗ് -29 യുദ്ധവിമാനത്തിന്റെ നവീകരണത്തെ പിന്തുണയ്ക്കുന്നതിനായി റഷ്യ വ്യോമസേനയുമായി പ്രവർത്തിക്കുന്നുണ്ട്. ഈ നവീകരണങ്ങൾ ജെറ്റ് വിമാനത്തിന്റെ പോരാട്ട ശേഷി മെച്ചപ്പെടുത്തുകയും പുതിയ ആയുധങ്ങളും സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും. ആധുനികവൽക്കരണം വിമാന പ്ലാറ്റ്‌ഫോമിലെ സേവനജീവിതം നാൽപത് വർഷം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധിക വിമാനങ്ങളുടെ പട്ടികയിൽ 12 സുഖോ സു -30 എം‌കെ‌ഐ മൾട്ടി-റോൾ യുദ്ധവിമാനങ്ങളാണ്. ഇതിപ്പോൾ തന്നെ വ്യോമസേനയുടെ നട്ടെല്ലാണ്. ഇത് അഞ്ചാം തലമുറ പോർവിമാനങ്ങളുടെ എണ്ണം 284 ആയി ഉയർത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends