Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പാക്കിസ്ഥാന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ആക്രമണം: പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി, യുഎന്നില്‍ ഇന്ത്യ-വിരുദ്ധ നീക്കവുമായി ചൈന, എതിര്‍ത്ത് യുഎസും ജര്‍മനിയും

03 JULY 2020 05:33 AM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷിയും പ്രധാനമന്ത്രിയും ഇമ്രാന്‍ ഖാനും രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ 4 സെക്യൂരിറ്റി ജീവനക്കാരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. നാല് അക്രമികളെ പൊലീസ് വധിക്കുകയും ചെയ്തു. ബലൂചിസ്ഥാനില്‍ നിന്നുള്ള ബലൂച് ലിബറേഷന്‍ ആര്‍മി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ട്വിറ്ററില്‍ അവകാശപ്പെട്ടിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയില്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് ചൈന നല്‍കിയ പ്രസ്താവനയെ എതിര്‍ത്ത് യുഎസ്. ജര്‍മനിക്കു പിന്നാലെയാണ് ഇന്ത്യയെ പരോക്ഷമായി അനുകൂലിക്കുന്ന നിലപാടുമായി യുഎസിന്റേയും നീക്കം. ജര്‍മനിയും യുഎസും പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനു പിന്നാലെ ഏറെ വൈകിയാണ് യുഎന്‍ സുരക്ഷാ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ചൈന സുരക്ഷാ സമിതിയില്‍ പ്രസ്താവന അവതരിപ്പിച്ചത്. എന്നാല്‍ അവസാന നിമിഷം എതിര്‍പ്പുമായി ജര്‍മനി എത്തി. തൊട്ടുപിന്നാലെ യുഎസ്സും.

ജൂണ്‍ 29-ന് കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ചിനു നേരേയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് ചൈനയുടെ പ്രസ്താവന. ഭീകരവാദം അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും ഗുരുതരമായ ഭീഷണിയാണെന്ന് സുരക്ഷാ സമിതി അംഗീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

ഭീകരാക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും ആസൂത്രിതരെയും സ്‌പോണ്‍സര്‍മാരെയും സാമ്പത്തിക സഹായം നല്‍കിയവരെയും നീതിപീഠത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ട ആവശ്യകത സുരക്ഷാ സമിതി അടിവരയിട്ടു. ഇതിനായി രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends