ജമ്മു കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു... ഒരു ഭീകരനെയും സൈന്യം വധിച്ചു

ജമ്മു കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെയും സൈന്യം വധിച്ചു. ശ്രീനഗറിലെ മാല്‍ഗാവിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം.ഒരു സൈനികനും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.
ഇതേതുടര്‍ന്നു സുരക്ഷസേന പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുത്തിര്‍ക്കുകയായിരുന്നു. രണ്ട്, മൂന്ന് ഭീകരര്‍ പ്രദേശ് ഒളിച്ചിരിക്കുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha


























