സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം ലഭിച്ചതോടെ പ്രിയങ്ക ലക്‌നൗവിലേക്ക് താമസം മാറുന്നത് പരിഗണിക്കുന്നതായി സൂചന

കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശിച്ചതോടെ താമസം യുപി തലസ്ഥാനമായ ലക്‌നൗവിലേക്കു മാറ്റുന്നതു പരിഗണിക്കുന്നു. ലുട്യന്‍സ് ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലുള്ള ഔദ്യോഗിക വസതി ഓഗസ്റ്റ് 30-ന് അകം ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഭവന മന്ത്രാലയം പ്രിയങ്കയ്ക്കു നോട്ടിസ് അയച്ചിരുന്നു. നോട്ടിസ് ലഭിച്ചതിനു പിന്നാലെ വാടകക്കുടിശികയായ 3.46 ലക്ഷം രൂപ പ്രിയങ്ക അടച്ചു. എസ്പിജി സുരക്ഷ പിന്‍വലിച്ച പശ്ചാത്തലത്തില്‍ എസ്പിജി സുരക്ഷയുടെ പേരില്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ക്ക് വാടകയിനത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള ഇളവിന് അര്‍ഹതയില്ല. 1997-ലാണു പ്രിയങ്കയ്ക്കു വീട് അനുവദിച്ചത്.
യു.പി-യില്‍, അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഷീല കൗളിന്റെ വസതിയാണ് പ്രിയങ്കയ്ക്കായി പാര്‍ട്ടി കണ്ടുവച്ചിരിക്കുന്നത്. യുപി രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ലക്‌നൗവില്‍ വീടു വാടകയ്‌ക്കെടുക്കുന്നതു പ്രിയങ്കയുടെ പരിഗണനയിലുണ്ടെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയില്‍ താമസിച്ച്, യുപിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതു ഗുണം ചെയ്യില്ലെന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2022-ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിയില്‍ കോണ്‍ഗ്രസിനു കരുത്തു പകരാന്‍ പ്രിയങ്കയുടെ സജീവ സാന്നിധ്യം അവിടെ അനിവാര്യമാണെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.
ബിജെപി നേതാക്കളായ എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍നിന്ന് ഒഴിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്കയ്‌ക്കെതിരായ നടപടി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണെന്നും കോണ്‍ഗ്രസ് പറയുന്നു.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള വഴി യുപിയിലൂടെയാണ്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രിയങ്കയെ പ്രഖ്യാപിക്കണം. പ്രിയങ്ക ലക്‌നൗ കേന്ദ്രീകരിച്ചു പോരാട്ടം നയിക്കണമെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പറഞ്ഞു.
https://www.facebook.com/Malayalivartha


























