തൂത്തുക്കുടി കസ്റ്റഡി കൊലക്കേസില്‍ 5 പൊലീസുകാരെ റിമാന്‍ഡ് ചെയ്തു

തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ 5 പൊലീസുകാരെ രണ്ടാഴ്ചത്തേയ്ക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കൊലക്കുറ്റം ചുമത്തിയാണ് ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, എസ്‌ഐമാരായ രഘു ഗണേഷ്, ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുരുകന്‍, മുത്തുരാജ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി എസ്‌ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്. അര്‍ധരാത്രിയോടെ എസ്‌ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുരുകന്‍, മുത്തുരാജ് എന്നിവര്‍ പിടിയിലായി. ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണു ശ്രീധര്‍ പിടിയിലായത്.
കോണ്‍സ്റ്റബിള്‍ മുരുകന്റെ ബന്ധുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം നിര്‍ണായക തെളിവുകള്‍ പിടിച്ചെടുത്തു.
ലോക്ഡൗണ്‍ ലംഘിച്ചു മൊബൈല്‍ കട തുറന്നതിന് അറസ്റ്റിലായ ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവര്‍ ക്രൂരമായ പൊലീസ് പീഡനത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം 22-നാണ് മരിച്ചത്.
https://www.facebook.com/Malayalivartha


























