Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആവനാഴി നിറച്ച് ഇന്ത്യ... അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം കനത്തതിനു പിന്നാലെ സായുധ സേനകളുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്കു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

03 JULY 2020 08:09 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയുടെ വ്യാപനം ലോകമെമ്പാടും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും .എങ്ങനെ ഈ വിപത്തില്‍ നിന്ന് കരകയറാമെന്ന പരിശ്രമങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ നടത്തികൊണ്ടിരിക്കുമ്പോഴാണ് ചൈന പതിയിരുന്നു ഇന്ത്യയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ചൈനയുടെ ആ കുതന്ത്രത്തിനു തക്ക മറുപടി ഇന്ത്യ നല്‍കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇന്ത്യ പ്രതിരോധ നിര കൂടുതല്‍ ശക്തമാക്കുകയാണ്.

അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം കനത്തതിനു പിന്നാലെ സായുധ സേനകളുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്കു കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. 33 യുദ്ധവിമാനങ്ങള്‍, 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍, റോക്കറ്റ് സന്നാഹം, സായുധ വാഹനങ്ങള്‍ എന്നിവയടക്കം യുദ്ധസമാന സാഹചര്യങ്ങള്‍ നേരിടാനുള്ള അതിവേഗ സംഭരണമാകും നടത്തുക.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ സംഭരണ കൗണ്‍സിലിന്റേതാണു തീരുമാനം. പാക്കിസ്ഥാനും ചൈനയും അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍, ഏതു സാഹചര്യവും നേരിടാന്‍ സജ്ജം എന്ന സന്ദേശം കൂടിയാണ് ഇന്ത്യ നല്‍കുന്നത്. പദ്ധതിയിലുള്‍പ്പെട്ട 31,130 കോടി രൂപയുടെ ഉപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കും.

ചൈനയ്‌ക്കെതിരായ സംഘര്‍ഷത്തില്‍ റഷ്യയുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കുന്നതിന്റെ സൂചന കൂടിയാണു പ്രതിരോധ സംഭരണം. യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും റഷ്യന്‍ നിര്‍മിതമോ അവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മിക്കുന്നതോ ആണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണു സംഭരണത്തിനു കേന്ദ്രം അനുമതി നല്‍കിയത്. കഴിഞ്ഞയാഴ്ച റഷ്യ സന്ദര്‍ശനവേളയില്‍ രാജ്‌നാഥ് സിങ് ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. മിഗ് വിമാനങ്ങള്‍ ഏതാനും മാസങ്ങള്‍ക്കകം ലഭ്യമാക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

21 മിഗ്29 റഷ്യയില്‍നിന്നു വാങ്ങും. സാങ്കേതിക മികവും ആക്രമണ ശേഷിയും കൂട്ടാന്‍ നിലവിലുള്ള 59 മിഗ്29 വിമാനങ്ങള്‍ നവീകരിക്കും. ആകെ ചെലവ് 7418 കോടി
സംഘര്‍ഷ മേഖലകളിലേക്ക് സേനാംഗങ്ങളെ എത്തിക്കാനുള്ള കവചിത വാഹനമായ ബിഎംപി സായുധ വാഹനം തെലങ്കാനയിലെ മേഡക്കിലുള്ള ഓര്‍ഡ്‌നന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കും.

ഡിആര്‍ഡിഒ വികസിപ്പിച്ച 248 അസ്ത്ര മിസൈല്‍യുദ്ധവിമാനങ്ങളില്‍ സജ്ജമാക്കും.. ദൂരപരിധി: 110 കിലോമീറ്റര്‍.
ഡിആര്‍ഡിഒ വികസിപ്പിച്ച നിര്‍ഭയ് ക്രൂസ് മിസൈല്‍ വ്യോമ, നാവിക സേനകള്‍ക്ക് നല്‍കും ,ദൂരപരിധി: 1000 കിലോമീറ്റര്‍

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (52 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (59 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends