Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സര്‍വീസ് അവസാനിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ സംസ്ഥാ നങ്ങള്‍ക്ക് ഏറ്റെടുത്ത് ഓടിക്കാം

03 JULY 2020 07:44 AM IST
മലയാളി വാര്‍ത്ത

കോവിഡിനു ശേഷമുള്ള റെയില്‍വേയുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠനം പൂര്‍ത്തിയായപ്പോള്‍, സര്‍വീസ് അവസാനിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്ന നിര്‍ദേശം കൂടി ഉള്‍പ്പെടുത്തി.റെയ്ക്കുകള്‍ ലഭ്യമാണെങ്കില്‍ മുന്‍കൂട്ടി തുക അടച്ചാല്‍ ട്രെയിന്‍ ഓടും. ലാഭവും നഷ്ടവും സംസ്ഥാനങ്ങള്‍ക്കുള്ളതാണ്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റെ അധ്യക്ഷനായ ബിബേക് ദിബ്രോയിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം വിവിധ സോണുകളില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണു റെയില്‍വേ പുതിയ റിപ്പോര്‍ട്ട് തയാറാക്കിയത്.

തദ്ദേശ സ്ഥാപനങ്ങള്‍ക്കും ട്രെയിന്‍ തുടങ്ങാം. മുനിസിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു ടിക്കറ്റ് തുക നേരത്തെ പിരിച്ചെടുത്തു നല്‍കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഓടിക്കും. ഡിവിഷന്‍ ആസ്ഥാനങ്ങളില്‍ നിന്നു വരെ ലഭിക്കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ട്രെയിനുകളും സ്റ്റേഷന്‍ വികസന പദ്ധതികളും നടപ്പാക്കുന്ന രീതി തുടരില്ല. അവധിക്കാല സ്‌പെഷല്‍ ട്രെയിനുകള്‍ ഇല്ല. സ്‌പെഷല്‍ ട്രെയിനുകള്‍ സംസ്ഥാനങ്ങളുടെ ചുമതലയിലാക്കണം. താല്‍ക്കാലികമായി സര്‍വീസ് തുടങ്ങി ടിക്കറ്റ് വില്‍പനയുടെ തോതു നോക്കി നിലനിര്‍ത്തുന്നതും അവസാനിപ്പിക്കും എന്നിങ്ങനെയാണ് മറ്റു നിര്‍ദേശങ്ങള്‍.

ലോക്ഡൗണില്‍ പ്രധാന റെയില്‍വേ വര്‍ക്ക്‌ഷോപ്പുകളില്‍ നിര്‍മിച്ചത് ചരക്ക് നീക്കത്തിനാവശ്യമായ ബോഗികളായിരുന്നു. വരുമാനം വര്‍ധിപ്പിക്കാന്‍ ചരക്കു നീക്കത്തിനാണു റെയില്‍വേ പ്രാധാന്യം നല്‍കുന്നത്. ട്രെയിലറുകളും ട്രക്കുകളും മറ്റും കയറ്റുന്ന റോ-റോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ദക്ഷിണ റെയില്‍വേയിലും ഉടന്‍ ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (52 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (59 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends