Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'ടൈഗര്‍ സിന്താ ഹേ' മാസ് ഡയലോഗുമായി സിന്ധ്യയുടെ റീഎന്‍ട്രി ബിജെപിയുടെ പുതിയ തന്ത്രം?

03 JULY 2020 10:30 AM IST
മലയാളി വാര്‍ത്ത

ബിജെപി പാളയത്തില്‍ എത്തി മാസങ്ങള്‍ക്കുളളില്‍ തന്നെ പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിലെ സിംഹഭാഗവും സിന്ധ്യ കൈപ്പിടിയിലാക്കിയിരിക്കുന്നു.

സിന്ധ്യ ആവശ്യപ്പെട്ടതെല്ലാം അംഗീകരിച്ച് നല്‍കിയിരിക്കുകയാണ് കേന്ദ്രം. ഇതോടെ ശിവരാജ് സിംഗ് ക്യാംപ് അസ്വസ്ഥരാണ്. മാത്രമല്ല ശിവരാജ് സിംഗ് ചൗഹാന്റെ സ്ഥിരം പ്രയോഗമായ ടൈഗര്‍ സിന്താ ഹേ( കടുവ ജീവനോടെ ഉണ്ട്) എടുത്ത് പ്രയോഗിച്ചതിലൂടെ സിന്ധ്യ ശക്തമായ സന്ദേശം കൂടിയാണ് നല്‍കുന്നത്.


ജ്യോതിരാദിത്യ സിന്ധ്യയും ഒപ്പം 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് വന്നതിനാലാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണതും ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചതും. എന്നാല്‍ അതുകൊണ്ട് പ്രതിസന്ധി തീര്‍ന്നിട്ടില്ല. 24 സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് ജയിക്കേണ്ടതുണ്ട്. അത് മുന്നില്‍ കണ്ടാണ് സിന്ധ്യ ആവശ്യപ്പെട്ട അത്രയും പ്രാതിനിധ്യം മന്ത്രിസഭയില്‍ നല്‍കാന്‍ ബിജെപി തയ്യാറായത്.
പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 28 മന്ത്രിമാരില്‍ 12 പേരും സിന്ധ്യയുടെ വിശ്വസ്തരാണ്. ഇത് കൂടാതെ നേരത്തെ സത്യപ്രതിജ്ഞ ചെയ്ത രണ്ട് പേരുമടക്കം 14 മന്ത്രിമാരെയാണ് സിന്ധ്യ ക്യാംപിന് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തനിക്ക് വേണ്ടപ്പെട്ട 10 പേരെ മാത്രമാണ് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായത്.

ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടേയും കൈലാശ് വിജയവാര്‍ഗിയയുടേയും 6 അനുയായികളും മന്ത്രിസഭയില്‍ ഇടം പിടിച്ചു. താന്‍ നിര്‍ദേശിച്ച നേതാക്കളില്‍ ചിലരുടെ പേരുകള്‍ കേന്ദ്ര നേതൃത്വം തളളിക്കളഞ്ഞത് ചൗഹാന് ക്ഷീണമായിരിക്കുകയാണ്

33 അംഗ മന്ത്രിസഭയില്‍ 14 പേരും സിന്ധ്യ ക്യാംപില്‍ നിന്നുളളവരാണ്. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ സിന്ധ്യ അനുകൂലികളായ നാല് പേര്‍ക്ക് മാത്രമായിരുന്നു മന്ത്രിസ്ഥാനം ലഭിച്ചത്. നിലവില്‍ മന്ത്രിമാരായ 14 പേരും എംഎല്‍എമാരല്ല എന്ന പ്രത്യേകതയുണ്ട്. ഇവരെ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുക്കണം എന്ന വലിയ വെല്ലുവിളിയും സിന്ധ്യയ്ക്കും ബിജെപിക്കും മുന്നിലുണ്ട്

സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ഭൂരിപക്ഷവും വരുന്നത്. അതുകൊണ്ട് തന്നെ സിന്ധ്യയെ മുന്‍നിര്‍ത്തിയാവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. ഇത്രയും നാള്‍ ചൗഹാന്‍ ആയിരുന്നു ബിജെപിയുടെ മുഖമെങ്കില്‍ ഇനിയത് സിന്ധ്യ ആയി മാറാന്‍ പോവുകയാണ് എന്ന ശക്തമായ സൂചന കൂടിയാണ് പുറത്തേക്ക് വരുന്നത്.
തന്റെ വിശ്വസ്തരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയതിന് പിറകെയുള്ള ടൈഗര്‍ സിന്താ ഹേ( കടുവ ജീവനോട ഉണ്ട്) എന്ന സിന്ധ്യയുടെ പ്രതികരണം സംസ്ഥാന ബിജെപിയില്‍ ഇനി താനാണ് കടുവ എന്നാണോ സിന്ധ്യ പറഞ്ഞ് വെയ്ക്കുന്നത് എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. . ഇത് ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ പ്രസംഗങ്ങളില്‍ അടക്കം നിരന്തരം ഉപയോഗിക്കുന്ന പ്രയോഗമാണ്. 2018ല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കവേ ചൗഹാന്‍ ഇത് പറഞ്ഞിരുന്നു.അതുകൊണ്ടുതന്നെ മധ്യപ്രദേശ് രാഷ്ട്രീയം ഇനി എന്താകും രാജ്യത്തോട് പറയുക എന്ന കാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends