ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ സൂചിപ്പിച്ചു . നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങൾ ജപ്പാൻ എതിർക്കുന്നതായി ജാപ്പനീസ് അംബാസഡർ സതോഷി സുസുക്കി പറഞ്ഞു......
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലുമായി വെള്ളിയാഴ്ച ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച് നടന്ന സംഭാഷണത്തെ തുടർന്നാണ് സതോഷി ചൈനയ്ക്ക് എതിരായി പറഞ്ഞത്
ജപ്പാൻ നയതന്ത്ര ചർച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുവെന്നും പറഞ്ഞിരുന്നു
ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചുകൊണ്ട് ജൂൺ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു...... ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം സമാധാനപരമായി പര്യവസാനിക്കുമെന്ന് ജപ്പാൻ സർക്കാർ നേരത്തെ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha


























