Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചൈനയുടെ കഥ കഴിഞ്ഞു ! ഇന്ത്യയുടെ ചുണക്കുട്ടികൾക്ക് ആത്മവീര്യവുമായി മോദി

03 JULY 2020 07:22 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മണ്ണിൽ കണ്ണുവച്ചവർക്ക് തക്കതായ മറുപടി നൽകിയ ഇന്ത്യൻ ചുണക്കുട്ടികൾക്ക് ആത്മ ധൗര്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മേഖലയില്‍ കണ്ണുവെച്ചവര്‍ക്ക് ഗാല്‍വനില്‍ സൈന്യം ഉചിതമായ മറുപടിയാണ് കൊടുത്തെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അത് ഇന്ത്യയുടെ പടനായകന്മാർക്ക് പ്രചോദനം നൽകുന്ന പ്രശംസ തന്നെയാണ്. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാൻ പ്രധാനമന്ത്രി എത്തിയപ്പോൾ ശത്രു രാജ്യത്തോട് പോരാടാൻ ഒന്നുകൂടി ധൈര്യം ഒന്നുകൂടെ കൂടിയിരിക്കുകയാണ് ഇന്ത്യയുടെ ചുണക്കുട്ടികൾക്ക്..

നമ്മളെ വിട്ടുപോയ ധീരയോദ്ധാക്കള്‍ വെറുതെയല്ല ജീവന്‍ ത്യജിച്ചത്, അവരുടെ ധീരതയും അവര്‍ ചൊരിഞ്ഞ രക്തവും രാജ്യത്തെ യുവജനങ്ങളെയും പൗരന്മാരേയും തലമുറകളോളം പ്രചോദിപ്പിക്കും. നിങ്ങള്‍ കാണിച്ച ധീരതയും ശൗര്യവും ലോകത്തിന് ശക്തമായ സന്ദേശമാണ് നല്‍കിയത്. ശക്തരായ എതിരാളിയെ നേരിട്ട ഈ ധീരര്‍ ആരാണെന്നും അവര്‍ക്കുലഭിച്ച പരിശീലനം എന്താണെന്നം അവരുടെ ത്യാഗമെന്താണെന്നും അറിയാന്‍ ലോകത്തിന് ആഗ്രഹമുണ്ട്. നിങ്ങളുടെ ധീരത ലോകം വിശകലനം ചെയ്യുകയാണ്. നിങ്ങളെ നേരിട്ട് കണ്ട് നന്ദി പറയാനാണ് ഞാനെത്തിയത്. വലിയ ഊര്‍ജവും കൊണ്ടാണ് താന്‍ ഇവിടെനിന്നും മടങ്ങുന്നത്. ഇന്ത്യ സ്വയംപര്യാപ്തമാവും. ഒരു ലോകശക്തിക്ക് മുന്നിലും നാം തലകുനിച്ചിട്ടില്ല. ഒരിക്കലും തലകുനിക്കുകയുമില്ല. നിങ്ങളെ പോലെയുള്ള ധീരയോദ്ധാക്കളുള്ളതിനാലാണ് എനിക്ക് ഇങ്ങനെ പറയാന്‍സാധിക്കുന്നത്. നിങ്ങളെ ആദരിക്കുന്നതിനൊപ്പം ധീരരായ നിങ്ങള്‍ക്ക് ജന്മംനല്‍കിയ നിങ്ങളുടെ അമ്മമാരെക്കൂടി ആദരിക്കുന്നു. എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗാല്‍വനിലെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ കാണാനാണ് പ്രധാനമന്ത്രി എത്തിയത്. നേരത്തെ ലഡാക്കിലെ നിമുവിലും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനായുള്ള ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവില്ലെന്ന് നിമുവില്‍ പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് മനോവീര്യം പകരുന്ന പ്രസംഗമാണ് മോദി ലഡാക്കിലെ നിമുവില്‍ നടത്തിയത്.

അതേസമയം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശനത്തിനു ശേഷം മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന രംഗത്തെത്തി. അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പു നൽകി. സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ഇ​ന്ത്യ​യു​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​നാ​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ വ്യക്തമാക്കി.

ഇ​ന്ത്യ​യും ചൈ​ന​യും സൈ​നി​ക, ന​യ​ത​ന്ത്ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും ച​ര്‍​ച്ച​ക​ളി​ലു​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​ത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അ​പ്ര​തീ​ക്ഷി​ത​വും അ​തീ​വ​ര​ഹ​സ്യ​വു​മാ​യി മോ​ദി ല​ഡാ​ക്കി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ​യാ​ണ്. സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തും ക​രേ​സ​ന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ല​ഡാ​ക്കി​ലെ ലേ​യി​ല്‍‌ ആ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പോ​സ്റ്റാ​യ നി​മു​വും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. ക​ടു​പ്പ​മേ​റി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. ക​ര, വ്യോ​മ​സേ​നാ, ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി. ല​ഫ്. ജ​ന​റ​ല്‍ ഹ​രീ​ന്ദ​ര്‍ സിം​ഗ് അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. അ​തി ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം നേ​രി​ട്ട് മ​ന​സി​ലാ​ക്കി വി​ല​യി​രു​ത്ത​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം. മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു യാ​ത്ര.

ഇ​ന്ത്യ - ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​നീ​സ് സൈ​ന്യ​ത്തി​ലെ എ​ത്ര പേ​ര്‍ മ​രി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ കൃ​ത്യ​മാ​യ വി​വ​രം പോ​ലും ചൈ​ന പു​റ​ത്തു​വി​ടാ​തി​രി​ക്കു​മ്ബോ​ളാ​ണ് ല​ഡാ​ക്കി​ല്‍ മോ​ദി നേ​രി​ട്ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends