Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വേണ്ടത് അതീവ ജാഗ്രത ....രണ്ടു ശത്രുസൈന്യങ്ങളും ഒരു അര്‍ധശത്രുവും; ഒരേസമയം നമുക്കു നേരിടാന്‍ 'രണ്ടര യുദ്ധം', നെഞ്ച് വിരിച്ച് മുന്നോട്ട് തന്നെ

04 JULY 2020 09:06 AM IST
മലയാളി വാര്‍ത്ത

രണ്ടു ശത്രുസൈന്യങ്ങളെയും ഒരു അര്‍ധശത്രുവിനെയും ഒരേസമയം നേരിടുന്ന 'രണ്ടര യുദ്ധമാണ് ഇന്ത്യയ്ക്ക് മുന്നില്‍ എന്നാണ് പ്രതിരോധ വിദഗ്ദര്‍ വിലയിരുത്തുന്നത് . ചൈന, പാക്ക് ഭീഷണികളും കശ്മീര്‍ താഴ്വരയിലെ ഭീകരവാദവും ഒരേസമയം വരാമെന്ന സാധ്യത ഇന്ത്യ നാളുകള്‍ക്കു മുന്‍പേ കണക്കുകൂട്ടിയിരുന്നതാണ്. ഇപ്പോള്‍ അത്തരമൊരു സാധ്യത വര്‍ധിച്ചിരിക്കുന്നു .അതുകൊണ്ടുതന്നെ ജാഗ്രത കൂടിയേതീരൂ. ഇതുവരെ നാം ഒരു സമയത്ത് ഒരു ശത്രുവിനെ മാത്രമാണു നേരിട്ടത്. ഇനി അങ്ങനെയല്ലെന്നു ചുരുക്കം. ചൈന അങ്ങേയറ്റത്തെ സമ്മര്‍ദതന്ത്രം പ്രയോഗിക്കുമ്പോള്‍ കണ്ണിമ ചിമ്മാതെ ജാഗരൂകരായിരിക്കണം.

പ്രവചനാതീത നീക്കങ്ങള്‍ക്കു പേരുകേട്ട ചൈനയെ സാമ്പത്തികപരമായി സമ്മര്‍ദത്തിലാക്കുകയും രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ഇനി വേണ്ടത്. പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍ ഉള്‍പ്പെടെ ചൈനീസ് നുഴഞ്ഞുകയറ്റത്തിലൂടെ ഹോട്‌സ്‌പോട്ടുകളായി മാറിക്കഴിഞ്ഞു. ഓരോ ഇഞ്ച് വീതം മുറിച്ചെടുക്കുന്ന 'സലാമി സ്ലൈസിങ്' രീതിയാണ് അവര്‍ പ്രയോഗിക്കുന്നത്. ചൈന യുദ്ധം തുടങ്ങിയാല്‍ നമ്മുടെ സൈനികശക്തി പല സ്ഥലങ്ങളിലേക്കു വിഭജിച്ച് അയയ്‌ക്കേണ്ടി വരുമെന്നതിനാല്‍ സവിശേഷ ശ്രദ്ധ കൂടിയേ തീരൂ.

കിഴക്കന്‍ മേഖലയില്‍ വരുന്ന അരുണാചല്‍ പ്രദേശ്, സിക്കിം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങളും ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കാണണം. ബഹിരാകാശ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാനുള്ള മിലിറ്ററി ഇന്റലിജന്‍സ് ശക്തിപ്പെടുത്തണം.അതിര്‍ത്തിയിലെ പ്രശ്‌നം എക്കാലവും നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കണം എന്നതാണ് ചൈനയുടെ താല്‍പര്യം. നാം പൂര്‍ണ സജ്ജമാണെങ്കിലും കഴിവതും യുദ്ധസാഹചര്യം ഒഴിവാക്കപ്പെടുന്നതാണു നല്ലത്.


1984ല്‍ ഇന്ത്യ പിടിച്ചെടുത്ത സിയാച്ചിന്‍ മേഖല പുതിയ സാഹചര്യത്തില്‍ കൂടുതല്‍ തന്ത്രപ്രധാനമാകുകയാണ്. സിയാച്ചിനോട് അതിര്‍ത്തി പങ്കിടുന്ന ഷക്‌സ്ഗാം താഴ്വര സത്യത്തില്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍, പാക്ക് അധീന കശ്മീരിന്റെ ഭാഗമായി നിലകൊള്ളുന്ന ഷക്‌സ്ഗാം, 1963ല്‍ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയ്ക്കു വിട്ടുകൊടുത്തു. ഏകദേശം 5000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണിത്. ഷക്‌സ്ഗാമിലൂടെ ചൈന സിയാച്ചിനിലേക്ക് എത്താനുള്ള സാധ്യത മുന്നില്‍ക്കാണണം. ഇവിടെ കാലാവസ്ഥ മോശമായതിനാല്‍ യുദ്ധം ചെയ്യുക ഇരുകൂട്ടര്‍ക്കും ദുഷ്‌കരമാണ്. ഇന്ത്യ നിര്‍മിച്ച ഡിഎസ്ഡിബിഒ റോഡും അതിന്റെ ഫീഡര്‍ റോഡുകളും ചൈനയുടെ നെഞ്ചിടിപ്പു കൂട്ടിയിട്ടുണ്ട്. ഇതിലൂടെ അതിര്‍ത്തിയിലേക്ക് ഇന്ത്യയ്ക്കു കൂടുതല്‍ ആയുധങ്ങളും മറ്റും എത്തിക്കാന്‍ കഴിയുമെന്നതാണ് ചൈനീസ് പ്രകോപനത്തിന്റെ മുഖ്യകാരണം.

ഈ മാസം അവസാനത്തോടെ ഫ്രാന്‍സില്‍നിന്നെത്തുന്ന 6 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു മികച്ച മുന്‍തൂക്കം നല്‍കും. 100 കിലോമീറ്ററിലേറെ ദൂരപരിധിയുള്ള 'മീറ്റിയോര്‍' എയര്‍ ടു എയര്‍ മിസൈലുകള്‍, ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്‍ജിന്‍ കരുത്ത്, അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ എന്നിവ ഗുണകരമാകും. 36 എണ്ണം വരേണ്ടതാണ്. ആദ്യ ബാച്ച് 6 എണ്ണം മാത്രമേയുള്ളൂ.

നമ്മുടെ പല എയര്‍ബേസുകളും താഴ്‌വാരങ്ങളിലായതുകൊണ്ട് കൂടുതല്‍ ഭാരമെടുത്തു പറന്നുയരാന്‍ വിമാനങ്ങള്‍ക്കു കഴിയും. ടിബറ്റന്‍ മേഖലയില്‍ ചൈനയ്ക്ക് ഉയരം കൂടിയ സ്ഥലങ്ങളിലാണ് എയര്‍ബേസുകളെന്നതിനാല്‍ ഈ മുന്‍തൂക്കം അവര്‍ക്കു ലഭിക്കില്ല. റഫാല്‍ വിമാനങ്ങള്‍ കൊണ്ടുവരാനുണ്ടായ കാലതാമസം ഇന്ത്യയ്ക്കു വലിയ നഷ്ടമാണ് എന്നും വിലയിരുത്തലുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends