ഇടിച്ച് വീഴ്ത്തിയ സ്ത്രീയുടെ ദേഹത്തിന് മുകളിലൂടെ വീണ്ടും കാറോടിച്ച പൊലീസുകാരന് അറസ്റ്റില്‍
അതിവേഗത്തിലോടിച്ചു വന്ന കാർ തട്ടി വീണ സ്ത്രീയുടെ ദേഹത്തിന് മുകളിലൂടെ വീണ്ടും കാറോടിച്ച് കയറ്റി.
പഴയ ഡല്‍ഹി പൊലീസ് ഇന്‍സ്പെക്ടറായ യോഗേന്ദ്രയാണ് കാറോടിച്ചിരുന്നത്. വളരെ ചെറിയ റോഡില്‍ വെച്ചാണ് അതിവേഗത്തിലോടിച്ച് വന്ന കാര്‍ സ്ത്രീയെ ഇടിച്ചിടുന്നത്. നാട്ടുകാര്‍ ഇവരെ എണീപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ കാറുമായി സ്ഥലം വിടാന്ശ്രമിച്ചു. ഇത് തടഞ്ഞവരെ കൂട്ടാക്കാതെയാണ് സ്ത്രീയുടെ േദഹത്തിന് മുകളിലൂടെ വീണ്ടും കാറെടുത്ത് പോയത്.
സി.സി.ടി.വി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമാണ്. ആളുകൾ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിർത്താതെ കാറെടുത്ത് പോവുകയായിരുന്നു ...പോലീസ് യോഗേന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തി
https://www.facebook.com/Malayalivartha