യുഎഇ സംഘം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ എത്തും
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസന്വേഷണ പുരോഗതി വിദേശകാര്യ മന്ത്രാലയം യുഎഇക്കു കൈമാറി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ യുഎഇ സംഘം അടുത്തദിവസം കേരളത്തിലെത്തും. കസ്റ്റംസിനു നേരിട്ടു ചോദ്യം ചെയ്യാന്‍ അധികാരമില്ലാത്ത ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെയും ബന്ധപ്പെടുത്തി സരിത്തിന്റെ മൊഴി.
കള്ളക്കടത്തു സ്വര്‍ണം പുറത്തെത്തിക്കുന്നതിനു സരിത്തിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചിരുന്നുവെന്നും സൂചന ലഭിച്ചു. കോണ്‍സുലേറ്റില്‍ നിന്നു സ്വപ്നയെ ഐടി വകുപ്പിലെത്തിക്കാന് ചരടുവലിച്ചതു സ്വര്‍ണക്കടത്തു റാക്കറ്റാണെന്നും സരിത്തിന്റെ മൊഴിയുണ്ട്.
സരിത് അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയ, റാക്കറ്റുമായി അടുത്തബന്ധം പുലര്‍ത്തുന്ന 8 ഉദ്യോഗസ്ഥരെക്കുറിച്ചു കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ഇന്നും നാളെയുമായി കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.
സംസ്ഥാന സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ യുഎഇ യാത്രകളില്‍ സ്വപ്ന സുരേഷ് അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാവിവരങ്ങള്‍ യുഎഇ എംബസി വഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha