ടിബറ്റിന്റെ ആത്മീയ ഗുരു ദലൈലാമയ്ക്ക് എണ്‍പത്തഞ്ചാം പിറന്നാള്‍

ടിബറ്റിന്റെ ആത്മീയനേതാവ് ദലൈലാമയുടെ 85 -ാം പിറന്നാള്‍ ടിബറ്റന്‍ പ്രവാസ ഭരണകൂടത്തിന്റെ ഇന്ത്യയിലെ ആസ്ഥാനമായ ധര്‍മശാലയില്‍ പ്രാര്‍ഥനാ നിര്‍ഭരമായി നടന്നു. പരിപാടിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ ലാമ അനുശോചനം അറിയിച്ചു.
ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മന്ത്രങ്ങളും പ്രബോധനങ്ങളും അടങ്ങുന്ന സംഗീത ആല്‍ബം പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ധാരാളം പേര്‍ ആശംസകള്‍ അറിയിച്ചതായി ലാമയുടെ ഓഫിസ് അറിയിച്ചു.
മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷും ആശംസകള്‍ അറിയിച്ചു. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ദലൈലാമയ്ക്ക് ആശംസ നേര്‍ന്നു.
ദലൈലാമ ദീര്‍ഘയുഷ്മാന്‍ ആവട്ടെ എന്ന് ടിബറ്റന്‍ പാര്‍ലമെന്റ് ആശംസിച്ചു.
ദലൈലാമ വിശാല ഹൃദയത്തോടെ പെരുമാറുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ ക്രൂരതയോടെയാണ് പെരുമാറുന്നത്. അഹിംസയാണ് ഇരുവിഭാഗത്തിനും നല്ലതെന്നും പ്രവാസ ടിബറ്റന്‍ ഭരണകൂടം പറഞ്ഞു.
https://www.facebook.com/Malayalivartha


























