കോവിഡ് ചികിത്സയിലായിരുന്ന ജേണലിസ്റ്റ് ജീവനൊടുക്കി

ഹിന്ദി ദിനപത്രം 'ദൈനിക് ഭാസ്‌കറി'ലെ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി.
കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന ഡല്‍ഹി എയിംസിന്റെ നാലാം നിലയില്‍നിന്നു ചാടിയാണ് തരുണ്‍ സിസോദിയ (37) ആത്മഹത്യ ചെയ്തത്.
സിസോദിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞമാസം 24-നാണ്. ചികിത്സയ്ക്കു വിധേയനായി ആരോഗ്യപുരോഗതി കൈവരിക്കുന്നതിനിടെയാണു സംഭവം.
ക്യാന്‍സര്‍ ബാധിതനാണെന്നു കണ്ടെത്തിയതിനു പുറമേയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് സിസോദിയയെ മാനസികമായി തളര്‍ത്തിയിരുന്നു.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു രാജിവയ്ക്കാന്‍ സിസോദിയയെ സ്ഥാപന മേധാവികള്‍ നിര്‍ബന്ധിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























