Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വം; യാചിക്കുകയല്ല അവകാശപ്പെടുന്നെന്ന് മോഡി

12 APRIL 2015 12:40 PM IST
മലയാളി വാര്‍ത്ത.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാത്മ ഗാന്ധി, ശ്രീ ബുദ്ധന്‍ തുടങ്ങിയ മഹാന്മാരുടെ നാടിന് സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളാകുന്നതിന് അവസരം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. വിദേശ പര്യടനത്തിന്റെ ഭാഗമായി പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.
യുദ്ധത്തിനായി നിലകൊള്ളാതെ എന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരിക്കലും ഇന്ത്യ മറ്റുള്ളവരെ ആക്രമിച്ചിട്ടില്ല. അത് ഇന്ത്യയുടെ പാരമ്പര്യമല്ല. ലോക സമാധാനത്തിനു വേണ്ടി സംഭാവനകള്‍ നല്‍കുക എന്നത് ഇന്ത്യയുടെ അവകാശമാണ്. ഇത്രയും നാളുകള്‍ ഇന്ത്യ യാചിക്കുകയായിരുന്നു. ഇനി അവകാശപ്പെടാനുള്ള സമയമാണ്. ലോക സമാധനത്തിനു വേണ്ടി നിലകൊണ്ട അനേകരുടെ നാടിന്റെ ആവശ്യത്തെ അന്താരാഷ്ട്ര സമൂഹം മാനിക്കേണ്ടതുണ്ട്.
ലോകമഹായുദ്ധത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം 14 ലക്ഷം ഇന്ത്യാക്കാര്‍ യുദ്ധമുന്നണിയില്‍ ഉണ്ടായിരുന്നു. ഇതൊന്നും സ്വന്തം ആവശ്യത്തിന് വേണ്ടി ആയിരുന്നില്ല. സമാധാനത്തിലും ത്യാഗത്തിലും വിശ്വാസത്തിലും അടിയുറച്ച് വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വലുപ്പം മറ്റു രാജ്യങ്ങള്‍ക്ക് അറിയില്ല. എല്ലാവരും ഇന്ത്യയെ മനസിലാക്കുന്ന കാലം വിദൂരമല്ലെന്നും മോദി പറഞ്ഞു. പാരീസില്‍ നിന്നും പ്രധാനമന്ത്രി ജര്‍മ്മനിയിലേക്കാണ് ഇനി പോകുക. ഹിന്ദിയില്‍ നടത്തിയ മോഡിയുടെ പ്രസംഗം കരഘോഷത്തോടെയാണ് വരവേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (13 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (23 minutes ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (36 minutes ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (45 minutes ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (51 minutes ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (55 minutes ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (1 hour ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (1 hour ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (1 hour ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (4 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (5 hours ago)

മകരം രാശി: വിഷുഫലം 2026  (5 hours ago)

Malayali Vartha Recommends